15 അടി നീളമുളള അജ്ഞാത ജീവി തീരത്തടിഞ്ഞു, എല്ലുകള്‍ക്ക് അസാമാന്യമായ വലിപ്പം, നാല് കൈകാലുകള്‍; ദുരൂഹത (ചിത്രങ്ങള്‍)

തീരത്തടിഞ്ഞ ദൂരൂഹത ഉണര്‍ത്തുന്ന ജീവിയുടെ ശരീരം കണ്ട ഞെട്ടലില്‍ നാട്ടുകാര്‍
15 അടി നീളമുളള അജ്ഞാത ജീവി തീരത്തടിഞ്ഞു, എല്ലുകള്‍ക്ക് അസാമാന്യമായ വലിപ്പം, നാല് കൈകാലുകള്‍; ദുരൂഹത (ചിത്രങ്ങള്‍)

ലണ്ടന്‍: തീരത്തടിഞ്ഞ ദുരൂഹത ഉണര്‍ത്തുന്ന ജീവിയുടെ ശരീരം കണ്ട ഞെട്ടലില്‍ നാട്ടുകാര്‍. ബ്രിട്ടണിലെ ഐന്‍സ്‌ഡേല്‍ ബീച്ചിലാണ് 15 അടി നീളമുളള ജീവി തീരത്തടിഞ്ഞത്. ഈ അജ്ഞാത ജീവിയുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ജൂലൈ 29നാണ് ഈ അജ്ഞാത ജീവി തീരത്തടിഞ്ഞത്. വലിയ തോതിലുളള ദുര്‍ഗന്ധമാണ് ശരീരത്തില്‍ നിന്ന് പുറത്തുവന്നത്.നീന്താന്‍ സഹായിക്കുന്ന നാല് കൈകാലുകള്‍ കണ്ടെത്തിയതാണ് തീരദേശവാസികളെ അത്ഭുതപ്പെടുത്തുന്നത്. എല്ലുകള്‍ എല്ലാം പുറത്തേയ്ക്ക് തളളിനില്‍ക്കുന്ന അവസ്ഥയിലാണ്. പല എല്ലിനും നാല് അടിയില്‍ അധികം നീളമുണ്ട്. 

ഐന്‍സ്‌ഡേല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ശരീരം അഴുകിയതിനാല്‍ ജീവിയെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. തിമിംഗലമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ കടല്‍ക്കുതിരയാണെന്നും മറ്റും അവകാശപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com