നാലര വര്‍ഷത്തെ 'എലിപിടുത്ത'ത്തിന് വിരാമം; വിദേശകാര്യ വകുപ്പിനോട് ഗുഡ്‌ബൈ.., 'ചീഫ് ക്യാറ്റ്' ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ വിശ്രമജീവിതത്തിലേക്ക്

നൂറുകണക്കിന് പൂച്ചകളില്‍ നിന്നാണ് പാമെര്‍‌സ്റ്റോണിനെ സൈമണ്‍ മക്‌ഡൊണാള്‍ഡ് തെരഞ്ഞെടുക്കുന്നത്
നാലര വര്‍ഷത്തെ 'എലിപിടുത്ത'ത്തിന് വിരാമം; വിദേശകാര്യ വകുപ്പിനോട് ഗുഡ്‌ബൈ.., 'ചീഫ് ക്യാറ്റ്' ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ വിശ്രമജീവിതത്തിലേക്ക്

ലണ്ടന്‍ : ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിലെ ജോലിയില്‍ നിന്നും ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ വിരമിക്കുന്നു. നാലര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഈ മാസം ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ ആരെന്നല്ലേ.., അതൊരു പൂച്ചയാണ്. 

വിദേശകാര്യ വകുപ്പ് ഓഫീസില്‍ എലി ശല്യം രൂക്ഷമായതോടെ, പെര്‍മനന്റ് അണ്ടര്‍ സെക്രട്ടറിയും ഡിപ്ലോമാറ്റിക് സര്‍വീസസ് മേധാവിയുമായ സര്‍ സൈമണ്‍ മക്‌ഡൊണാള്‍ഡാണ് പാമെര്‍‌സ്റ്റോണിനെ ഓഫീസിലേക്ക് കൊണ്ടുവരുന്നത്. ബാറ്റര്‍സീയിലെ അനിമല്‍ ഷെല്‍ട്ടറില്‍ നിന്നാണ് പാമെര്‍‌സ്റ്റോണിനെ 2016 ല്‍ സൈമണ്‍ വിദേശകാര്യ സര്‍വീസിലെ ജോലിക്കെടുക്കുന്നത്. 

നൂറുകണക്കിന് പൂച്ചകളില്‍ നിന്നാണ് പാമെര്‍‌സ്റ്റോണിനെ സൈമണ്‍ മക്‌ഡൊണാള്‍ഡ് തെരഞ്ഞെടുക്കുന്നത്. വിദേശകാര്യ വകുപ്പിലെ ചീഫ് പൂച്ചയായി ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ മാറി. നാലര വര്‍ഷത്തെ സേവനത്തിന് ശേഷം സ്വയം വിരമിക്കാനാണ് ചീഫ് മൗസറിന്റെ തീരുമാനം. 

ചില്ലറക്കാരനല്ല ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍. സ്വന്തമായി ട്വിറ്റര്‍ പേജ് കൂടി കക്ഷിക്കുണ്ട്. നവമാധ്യമങ്ങളില്‍ സുപരിചിതനായ പാമെര്‍‌സ്റ്റോണിന്റെ വിരമിക്കലില്‍ സോഷ്യല്‍ മീഡിയയില്‍ നിരാശ രേഖപ്പെടുത്തി നിരവധി സന്ദേശങ്ങളാണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com