'നോക്കു, തത്തമ്മ വരെ സ്വയം പര്യാപ്തത നേടി'- തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി സ്വയം കുടിക്കുന്ന മക്കാവു (വീഡിയോ)

നോക്കു, തത്തമ്മ വരെ സ്വയം പര്യാപ്തത നേടി- തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി സ്വയം കുടിക്കുന്ന മക്കാവു (വീഡിയോ)
'നോക്കു, തത്തമ്മ വരെ സ്വയം പര്യാപ്തത നേടി'- തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി സ്വയം കുടിക്കുന്ന മക്കാവു (വീഡിയോ)

തെങ്ങില്‍ കയറി കരിക്ക് കൊത്തിയെടുത്ത് കുടിക്കുന്ന തത്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കിട്ട മക്കാവു ഇനത്തില്‍പ്പെട്ട തത്തയുടെ ഇളനീര്‍ കുടിയാണ് വൈറലായി മാറിയത്. 

നിരവധി പേരാണ് തത്തയുടെ സ്വയം പര്യാപ്തതയെ അഭിനന്ദിക്കുന്നത്. കുരങ്ങന്‍ മാത്രമാണ് ഇത്തരത്തില്‍ നേരത്തെ ഭീഷണിയായി നിന്നിരുന്നത്. ഇനി മക്കാവുവിനെയും പേടിക്കേണ്ടി വരുമെന്ന് മറ്റു ചിലര്‍ കമന്റിട്ടു. 

ഇളനീര്‍ കുടിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് എന്ന കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കിട്ടത്. ഒപ്പം ഇളനീര്‍ വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ചും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. 

'ഭക്ഷണ ശേഷം ഇളനീര്‍ കുടിക്കുന്നത് ദഹനം സുഗമമാക്കാനായി മികച്ചതാണെന്ന് പറയാറുണ്ട്. ശരീരവണ്ണം തടയുന്നു, ഇളനീര്‍ പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു'- എന്നും സുശാന്ത കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com