മത്സരിച്ച് ഓടുന്ന ആനക്കൂട്ടം, പഴക്കുലയില്‍ കുസൃതി കാണിക്കുന്ന കുട്ടിയാന; ആനദിനത്തില്‍ കൗതുകമായി രണ്ടു വീഡിയോകള്‍ 

ആനദിനത്തില്‍ ആനകളുടെ കൂട്ടയോട്ടത്തിന് ഒപ്പം എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
മത്സരിച്ച് ഓടുന്ന ആനക്കൂട്ടം, പഴക്കുലയില്‍ കുസൃതി കാണിക്കുന്ന കുട്ടിയാന; ആനദിനത്തില്‍ കൗതുകമായി രണ്ടു വീഡിയോകള്‍ 

ഇന്ന് ലോക ആനദിനമാണ്. ആനയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനാണ് എല്ലാവര്‍ഷവും ആഗസ്റ്റ് 12 ആനദിനമായി ആചരിക്കുന്നത്. ആനക്കൊമ്പിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആനകളെ വേട്ടയാടുന്നത് നിര്‍ബാധം തുടരുന്നതിനിടെയാണ് മറ്റൊരു ആനദിനം കൂടി കടന്നുവരുന്നത്.

ആനദിനത്തില്‍ ആനകളുടെ കൂട്ടയോട്ടത്തിന് ഒപ്പം എന്ന ആമുഖത്തോടെ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രതിദിനം ശരാശരി 50 ആനകള്‍ വേട്ടയാടലിന് വിധേയമാകുന്നതായി സുശാന്ത ഐഎഫ്എസ് ഓര്‍മ്മിപ്പിച്ചു. ആനകളുടെ സസൈ്വര്യവിഹാരത്തിന് ആനക്കൊമ്പിന് 'നോ' പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുഴ കടന്ന് കൂട്ടമായി ആനകള്‍ ഓടുന്നതാണ് വീഡിയോയിലുളളത്. നൂറു കണക്കിന് ആനകളെ ദൃശ്യത്തില്‍ കാണാം. വീഡിയോ കണ്ടാല്‍ ആദ്യം എത്താനുളള മത്സരം എന്ന് തോന്നാം. ഇതിന് പുറമേ ആനദിനത്തോടനുബന്ധിച്ച് ഒരു കുട്ടിയാനയുടെ കുസൃതികളും സുശാന്ത നന്ദ പങ്കുവെച്ചിട്ടുണ്ട്. പഴക്കുലകള്‍ തളളിനീക്കുന്ന കുട്ടിയാനയുടെ കുസൃതിയാണ് വീഡിയോയിലുളളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com