കോവിഡിനെ വിരട്ടി 13 ഏക്കര്‍ ചോളപ്പാടം, മഹാമാരി കൊണ്ടൊരു മേക്കോവര്‍ ; വൈറല്‍

'കോവിഡ് ഗോ എവേ' എന്ന് വായിക്കുന്ന രീതിയില്‍ ചോളം നട്ടാണ് കര്‍ഷകന്‍ ശ്രദ്ധനേടിയത്
കോവിഡിനെ വിരട്ടി 13 ഏക്കര്‍ ചോളപ്പാടം, മഹാമാരി കൊണ്ടൊരു മേക്കോവര്‍ ; വൈറല്‍

കോവിഡ് പ്രതിസന്ധി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പല രാജ്യങ്ങളെയും നിശ്ചലമാക്കിയാണ് മഹാമാരി പിടിമുറുക്കിയത്. ഈ അവസരത്തില്‍ സന്ദര്‍ഭോചിതമായ ഒരു സന്ദേശം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കര്‍ഷകന്‍.

തന്റെ പതിമൂന്ന് ഏക്കറോളമുള്ള ചോളപ്പാടത്ത് കോവിഡിനെതിരെ ഒരു വാചകം കുറിച്ചാണ് ജോണ്‍സണ്‍ എന്ന കര്‍ഷകന്‍ ഇന്റര്‍നെറ്റ് കീഴടക്കിയിരിക്കുന്നത്. 'കോവിഡ് ഗോ എവേ' എന്ന് വായിക്കുന്ന രീതിയില്‍ ചോളം നട്ടാണ് ഇയാള്‍ ശ്രദ്ധനേടിയത്. സെപ്തംബര്‍ 12 മുതല്‍ ഇവിടം സന്ദര്‍ശകര്‍ക്കായി തുറക്കും.

പാടത്തിന്റെ ഒരറ്റത്തുകൂടി അകത്ത് പ്രവേശിച്ചാല്‍ കോവിഡിനെ ഭീഷണിപ്പെടുത്തുന്ന ഈ വാചകവും കടന്ന് പുറത്തിറങ്ങാന്‍ കഴിയുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇവിടേക്ക് പ്രവേശിപ്പിക്കുക. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജോണ്‍സണ്‍ പറയുന്നു.

തന്റെ കൃഷിപ്പാടത്തിന്റെ ആകാശക്കാഴ്ച ജോണ്‍സണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് സംഗതി ഹിറ്റായത്. നിരവധി ആളുകളാണ് കമന്റും ഷെയറുമായി പോസ്റ്റിലെത്തുന്നത്. എല്ലാവര്‍ക്കും തോന്നുന്ന അതേ കാര്യമാണ് അവിടെ കുറിച്ചിരിക്കുന്നതെന്നും കാഴ്ചയില്‍ വളരെ മികച്ചതാണെന്നുമൊക്കെ ആളുകള്‍ കമന്റ് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com