കമല ഹാരിസ് അമേരിക്കക്കാരെയും ഇഡ്ഡലി പ്രേമികളാക്കും; ഇനി ഇഢലിക്ക് നല്ലകാലമെന്ന് പാചക വിദഗ്ധര്‍

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന കമല ഹാരിസ് ഇഡ്ഡലിയെക്കുറിച്ച് സംസാരിച്ചത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു
കമല ഹാരിസ് അമേരിക്കക്കാരെയും ഇഡ്ഡലി പ്രേമികളാക്കും; ഇനി ഇഢലിക്ക് നല്ലകാലമെന്ന് പാചക വിദഗ്ധര്‍

ക്ഷിണേന്ത്യക്കാരുടെ ഇഷ്ടവിഭവമായ ഇഡ്ഡലി ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന കമല ഹാരിസ് ഇഡ്ഡലിയെക്കുറിച്ച് സംസാരിച്ചത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. "നല്ല ഇഡ്ഡലിയോടുള്ള ഇഷ്ടം നിലനിര്‍ത്താന്‍ അമ്മ ശ്രമിക്കുമായിരുന്നു", ദക്ഷിണേന്ത്യന്‍ വംശജയായ കമല  ഇന്ത്യന്‍ ഫോര്‍ ബൈഡന്‍ നാഷനല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ പറഞ്ഞതിങ്ങനെ.

കൊറോണ വൈറസ് വ്യാപനം കാരണം നഷ്ടത്തിലായിരിക്കുന്ന പാചക രംഗത്തിന് ഈ കാലയളവില്‍ കിട്ടിയ ഏക ആശ്വാസമാണ് ഇഡ്ഡലിയെക്കുറിച്ചുള്ള കമല ഹാരിസിന്റെ വാക്കുകള്‍ എന്നാണ് മല്ലിപ്പൂ ഇഡ്ഡലി അവതരിപ്പിച്ച പ്രഗത്ഭ പാചകകാരന്‍ ഇനിയവന്‍ പറയുന്നത്. കമലയെപ്പോലൊരു വ്യക്തി പറയുന്ന കാര്യങ്ങള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. അതുകൊണ്ടുതന്നെ ഇഡ്ഡലിയും ലോകശ്രദ്ധ നേടുമെന്നാണ് ഇനിയവന്റെ പ്രതീക്ഷ. ഫ്രോസണ്‍ ഇഡ്ഡലി പോലുള്ള പരീക്ഷണങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സെലിബ്രിറ്റി പാചക വിദഗ്ധനായ ദാമുവും ഇതേ അഭിപ്രായക്കാരനാണ്. വിദേശ രാജ്യങ്ങളില്‍ വരുംനാളുകളില്‍ ഇഡ്ഡലിക്ക് കൂടുതല്‍ പ്രചാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ദാമു ആളുകള്‍ ആരോഗ്യ കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അത് ഇഡ്ഡലിക്ക് ഗുണകരമാകുമെന്നും അഭിപ്രായപ്പെട്ടു.

മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതമായ ഭക്ഷണാണ് ഇനിയവന്‍ പറയുന്നത്. എണ്ണ ഇപയോഗിക്കാത്ത ആവിയില്‍ വേവിച്ചെടുക്കുന്ന ഈ പലഹാരം രോഗമുക്തരായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ഉത്തമമാണെന്ന് അദ്ദേഹം പറഞ്ഞു.

റവ ഇഡ്ഡലി, മില്ലറ്റ് ഇഡ്ഡലി എന്നിങ്ങനെ വ്യത്യസ്തതരം ഇഡ്ഡലികള്‍ ലഭ്യമാണ്. കാഞ്ചീപുര ഇഡ്ഡലിയും രാമശ്ശേരി ഇഡ്ഡലിയുമൊക്കെ ഏറെ പ്രസിദ്ധമാണ്. നടി കുശ്ബുവിന്റെ പേരില്‍ പോലും ഇഡ്ഡലി ഉണ്ട്. ഇപ്പോള്‍ ഫ്രൈഡ് ഇഡ്ഡലിയും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com