വീടുകള്‍ കയറിയിറങ്ങി മധുരപലഹാരം വിറ്റ് സൗന്ദര്യ റാണി; മുത്തശ്ശിയുടെ ചിരിയാണ് ഏറ്റവും വലുതെന്ന് മോണിക്ക 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2020 10:39 AM  |  

Last Updated: 24th August 2020 10:39 AM  |   A+A-   |  

monica

 

സൗന്ദ്യമത്സരത്തില്‍ കിരീടം ചൂടിയെങ്കിലും മോണിക്ക അഫാബിള്‍ എന്ന പതിനേഴുകാരി ജീവിക്കാനുള്ള നെട്ടോട്ടത്തിലാണ്. നന്നേ ചെറുപ്പം മുതല്‍ വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങള്‍ വിറ്റ് ജിവിക്കുന്ന മോണിക്ക ഇന്നും അത് തുടരുകയാണ്. ഇത്ര ചെറുപ്പത്തില്‍ സ്വപ്‌നതുല്യമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടും യാതൊരു മടിയുമില്ലാതെ ട്വിസ്റ്റഡ് ഡോനട്ട് വില്‍ക്കാന്‍ ഇറങ്ങുന്ന മോണിക്കയെ കാണാം. 

കോവിഡ് മഹാമാരി കുടുംബത്തിന്റെ വരുമാനത്തെയും ബാധിച്ചപ്പോള്‍ പലഹാരങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുകയാണ് മോണിക്ക. മുത്തശ്ശിയാണ് പലഹാരങ്ങള്‍ ഉണ്ടാക്കുന്നതെന്നും താനും സഹായിക്കാനായി ഒപ്പം കൂടാറുണ്ടെന്നും മോണിക്ക പറയുന്നു. പലഹാരങ്ങള്‍ വിറ്റു കിട്ടുന്ന പണം ഇരുവരും വീതിച്ചെടുക്കും. പണം സമ്പാദിക്കുക എന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മോണിക്ക പറയുന്നു. മുത്തശ്ശിയുടെ മുഖത്തെ ചിരി കാണാനാണ് തനിക്ക് ഏറെ ഇഷ്ടമെന്നും മോണിക്ക പറഞ്ഞു.

പലഹാരങ്ങള്‍ വില്‍ക്കുന്നതില്‍ ഒട്ടും നാണക്കേട് തോന്നുന്നില്ലെന്നും കുടുംബത്തെ സഹായിക്കണമെന്ന തീരുമാനം ഒരിക്കലും മാറില്ലെന്നുമാണ് മോണിക്കയുടെ വാക്കുകള്‍. മുമ്പ് താല്‍ അഗ്നപര്‍വ്വത സ്‌ഫോടനത്തില്‍ ഇരകളായവരെ സഹായിക്കാന്‍ പണം സ്വരൂപിക്കാനും മോണിക്ക മുന്നിലുണ്ടായിരുന്നു. ടീ ഷര്‍ട്ടുകള്‍ വിറ്റാണ് അന്ന് മോണിക്ക സഹായത്തിനുള്ള പണം കണ്ടെത്തിയത്.