'സ്‌പൈഡര്‍മാന്‍ അല്ല, മംഗി മാന്‍'; ചെങ്കുത്തായ മലകള്‍ കയറി വിസ്മയിപ്പിച്ച് ജ്യോതി രാജ്, ലക്ഷ്യം ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ (വീഡിയോ)

റോക്ക് ക്ലൈമ്പിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടി കൊടുക്കുകയാണ് ജ്യോതി രാജിന്റെ സ്വപ്നം
അനായാസം മല കയറുന്ന ജ്യോതിരാജ്/ വീഡിയോ ചിത്രം
അനായാസം മല കയറുന്ന ജ്യോതിരാജ്/ വീഡിയോ ചിത്രം

സ്‌പൈഡര്‍മാനെ പോലെ ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പറന്ന് നടക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കിടയിലെങ്കിലും പരസ്പരം ഇത് പറഞ്ഞുകാണുമെന്ന് ഉറപ്പാണ്. അത്തരത്തില്‍ അനായാസം കുത്തനെയുള്ള മലകളും കുന്നുകളും പാറകളും കയറി വിസ്മയിപ്പിക്കുകയാണ് കര്‍ണാടകയിലെ ഈ യുവാവ്.

ചിത്രദുര്‍ഗ സ്വദേശിയായ ജ്യോതി രാജിനെ ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന് വിളിച്ചാലും തെറ്റില്ല. കുരങ്ങന്മാരെ പോലെ അനായാസമായാണ് ഈ യുവാവ് ചെങ്കുത്തായ പാറകളും കുന്നുകളും കയറുന്നത്. എന്നാല്‍ സ്‌പൈഡര്‍മാന്‍ എന്ന വിളി ജ്യോതിരാജിന് ഇഷ്ടമല്ല. മംഗി മാന്‍ എന്ന് അറിയപ്പെടാനാണ് ജ്യോതി രാജിന് ഇഷ്ടം. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോക്ക് ക്ലൈമ്പിങ് നടത്താന്‍ ജ്യോതി രാജിനെ തേടി നിരവധിപ്പേരാണ് വിളിച്ചത്.

റോക്ക് ക്ലൈമ്പിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു മെഡല്‍ നേടി കൊടുക്കുകയാണ് ജ്യോതി രാജിന്റെ സ്വപ്നം. അടുത്തിടെ റോക്ക് ക്ലൈമ്പിങ് ഒരു മത്സര ഇനമായി ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വെനിസ്വലയിലെ ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചല്‍ വെള്ളച്ചാട്ടത്തിന് അഭിമുഖമായുള്ള കുത്തനെയുള്ള പാറയുടെ മുകളില്‍ കയറാനും കര്‍ണാടക സ്വദേശിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്റെ മുകളില്‍ കയറി ജ്യോതി രാജ് വിസ്മയിപ്പിച്ചത് വാര്‍ത്തയായിരുന്നു. 830 അടി ഉയരമുള്ളതാണ് ജോഗ് വെള്ളച്ചാട്ടം. സാധാരണ ഷൂ മാത്രം ഉപയോഗിച്ചായിരുന്നു മല കയറ്റം.

മങ്കി മാനെ കാണാം, സുരേഷ് പന്തളത്തിന്റെ വ്‌ളോഗില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com