ചിക്കന്‍ ബിരിയാണി തന്നെ കേമന്‍! ലോകത്തിനറിയേണ്ടത് ഈ ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് 

ബട്ടര്‍ ചിക്കന്‍, സമൂസ, ചിക്കന്‍ ടിക്ക മസാല, ദോശ, തന്തൂരി ചിക്കന്‍, പാലക് പനീര്‍, നാന്‍, ദില്‍ മഖാനി, ചാട്ട് എന്നിവയാണ് ആദ്യ പത്ത് ഇന്ത്യന്‍ വിഭവങ്ങള്‍
ചിക്കന്‍ ബിരിയാണി തന്നെ കേമന്‍! ലോകത്തിനറിയേണ്ടത് ഈ ഇന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് 

ലോകമെമ്പാടുമുള്ളവര്‍ ഏറ്റവുമധികം തിരഞ്ഞ ഇന്ത്യന്‍ വിഭവം ഏതെന്ന് ചോദിച്ചാല്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ചിക്കന്‍ ബിരിയാണി എന്നാണ് ഉത്തരം. ഏകദേശം നാലര ലക്ഷം പേരാണ് എല്ലാ മാസവും ചിക്കന്‍ ബിരിയാണിയുടെ വിശേഷങ്ങള്‍ തിരയുന്നതെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ബട്ടര്‍ ചിക്കന്‍, സമൂസ, ചിക്കന്‍ ടിക്ക മസാല, ദോശ, തന്തൂരി ചിക്കന്‍, പാലക് പനീര്‍, നാന്‍, ദില്‍ മഖാനി, ചാട്ട് എന്നിവയാണ് ഏറ്റവുമധികം ആളുകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞ ആദ്യ പത്ത് ഇന്ത്യന്‍ വിഭവങ്ങള്‍. 

പഞ്ചാബി വിഭവമായ ബട്ടര്‍ ചിക്കന്‍ ശരാശരി നാല് ലക്ഷം തവണ തിരഞ്ഞിട്ടുണ്ട്. സമൂസയെക്കുറിച്ച് 3.9ലക്ഷം തവണ അറിയാന്‍ ശ്രമിച്ചപ്പോള്‍ ചിക്കന്‍ ടിക്ക മസാലയെക്കുറിച്ച് പ്രതിമാസം രണ്ടര ലക്ഷം തവണയാണ് തിരയുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഭക്ഷണമായ ദോശ ശരാശരി 2.28ലക്ഷം തവണയാണ് തിരഞ്ഞിട്ടുള്ളത്. 

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഇന്ത്യക്കാരാണ് രാജ്യത്തെ വിഭവങ്ങള്‍ ഇത്രയധികം പ്രസിദ്ധമാക്കാന്‍ കാരണമെന്നും അതുകൊണ്ടുതന്നെ ഈ പഠനഫലം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നുമാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഫെര്‍നാന്‍ഡോ ആന്‍ഗുലോ പറയുന്നത്. രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ തങ്ങളുടെ തനത് വിഭവങ്ങല്‍ക്കായി ഓണ്‍ലൈനില്‍ തിരയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com