'പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം !', പൊതിച്ചോറിനുള്ളിൽ കണ്ട കുറിപ്പ്, ഹൃദ്യം 

'ഹൃദയപൂർവ്വം' പൊതിച്ചോറ് വാങ്ങി കഴിക്കാനായി തുറന്നപ്പോഴാണ് ഈ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്
'പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം !', പൊതിച്ചോറിനുള്ളിൽ കണ്ട കുറിപ്പ്, ഹൃദ്യം 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നല്കാൻ ഡിവൈഎഫ്ഐ ആവിഷ്കരിച്ച 'ഹൃദയപൂര്‍വ്വം' പദ്ധതിയുടെ മാതൃക ചെറുതല്ല. ഒരു ദിവസമല്ല, എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളുടെ വിശപ്പടക്കാൻ ഇതുവഴി കഴിയുന്നുണ്ട്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ഇതുപൊലെ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ കുറിപ്പാണ് ഇപ്പോൾ സമൂ​​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

ഹൃദയപൂർവ്വം പൊതിച്ചോറ് വാങ്ങി കഴിക്കാനായി തുറന്നപ്പോഴാണ് ഈ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടത്. " എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ! " എന്നാണ് ഭക്ഷണത്തോടൊപ്പം വച്ചിരുന്ന പേപ്പറിൽ എഴുതിയിരുന്നത്. പൊതിച്ചോറിനൊപ്പം സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും കരുതലിന്റേയും മധുരം വിളമ്പിയവർക്ക് നന്ദിയറിയിച്ചുകൊണ്ടാണ് പോസ്റ്റ്. 

ഫേസ്ബുക്കിൽ ശ്രദ്ധേയമായ കുറിപ്പിന്റെ പൂർണ്ണരൂപം...

" എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ! "
തിരുവനന്തപുരം എസ്.എ.ടി ഹോസ്പിറ്റലിൽ ഭാര്യയെ അഡ്മിറ്റ് ചെയ്തതിനുശേഷം DYFI ഹൃദയപൂർവ്വം പൊതിച്ചോറ് വാങ്ങി കഴിക്കാനായി തുറന്ന് വച്ചപ്പോൾ എന്റെ പ്രിയ്യ സുഹൃത്തും അനിയനുമായ
Jijo Cleetus ന് കിട്ടിയ കുറിപ്പാണിത്....."എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം" പൊതിച്ചോറിനൊപ്പം സ്നേഹത്തിന്റേയും വാത്സല്യത്തിന്റേയും കരുതലിന്റേയും മധുരം വിളമ്പിയോരേ...നിങ്ങൾക്ക് നന്ദി.......

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com