അച്ഛനെ ഐസൊലേഷനിലാക്കി; നോക്കാന്‍ ആളില്ലാതെ ചലിക്കാന്‍ കഴിയാത്ത മകന്‍ വീല്‍ ചെയറിലിരുന്നു മരിച്ചു; ദാരുണം ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍

കൊറോണ ചാവുനിലമാക്കിയ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
അച്ഛനെ ഐസൊലേഷനിലാക്കി; നോക്കാന്‍ ആളില്ലാതെ ചലിക്കാന്‍ കഴിയാത്ത മകന്‍ വീല്‍ ചെയറിലിരുന്നു മരിച്ചു; ദാരുണം ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍

കൊറോണ ചാവുനിലമാക്കിയ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ പിതാവിനെ ക്വറന്റൈനില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഒറ്റക്കായ ശരീരം തളര്‍ന്ന മകന്‍ വീല്‍ ചെയറിലിരുന്നു മരിച്ചു. 

ഹുബി പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടന്നത്. പക്ഷാഘാതം സംഭവിച്ച പതിനേഴുകാരനായ യാന്‍ ചെങാണ് മരിച്ചത്. യാനിന് തനിച്ച് ഭക്ഷണം കഴിക്കാനോ മിണ്ടാന്‍ പോലും സാധിക്കാത്ത അവസ്ഥിയിലായിരുന്നു. അമ്മ നേരത്തെ മരിച്ചതിനാല്‍ അച്ഛനാണ് യാനിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അച്ഛന്‍ ഐസൊലേഷനിലായതോടെ യാന്‍ ഒറ്റയ്ക്കായി. 

ജനുവരി 12നാണ് യാനിന്റെ അച്ഛനെ ക്വറന്റൈനില്‍ പ്രവേശിപ്പിച്ചത്. തന്റെ മകനെ സഹായിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ജനവരി 29നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കൃത്യസമയത്ത് ഇടപെടാതിരുന്ന പ്രാദേശിക ഭരണകൂടത്തിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com