പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാന കുടുങ്ങി; രക്ഷിക്കാനെത്തിയവരെ അടുക്കാന്‍ സമ്മതിക്കാതെ അമ്മയാന, ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനെത്തിയവരെ വിരട്ടിയോടിക്കുന്ന അമ്മയാനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടിയാന കുടുങ്ങി; രക്ഷിക്കാനെത്തിയവരെ അടുക്കാന്‍ സമ്മതിക്കാതെ അമ്മയാന, ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാനെത്തിയവരെ വിരട്ടിയോടിക്കുന്ന അമ്മയാനയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ കുട്ടിയെ അപായപ്പെടുത്താന്‍ എത്തിയവരാകും എന്നുകരുതിയാകണം അമ്മയാന ഇത് ചെയ്തത്. ഒടുവില്‍ വലിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയാനയെ വനംവകുപ്പ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന രക്ഷിച്ചു. സന്തോഷത്തോടെ അമ്മയും കുഞ്ഞും കാടുകയറുകയും ചെയ്തു. 

ശനിയാഴ്ച വൈകുന്നേരമാണ് അസമിലെ മോറിഗണ്‍ ജില്ലയില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ആനക്കുട്ടി കുടുങ്ങിയത്. ജാരിറോഡിനു സമീപമുള്ള സോനകുച്ചി മലയിലെ പാറയിടുക്കിലാണ് ആനക്കുട്ടി അകപ്പെട്ടത്. പ്രദേശവാസികളാണ് കൂറ്റന്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ ആനക്കുട്ടിയെ ആദ്യം കണ്ടത്. ആനക്കുട്ടിയുടെ അമ്മയും സമീപത്തായി റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ഇവര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അമ്മയാനയെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ അമ്മയാന വിരട്ടിയോടിച്ചു. ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ കുഴിയില്‍ വീണ് ഗ്രാമവാസികളിലൊരാള്‍ക്ക് പരുക്കേറ്റു. 7-8 മാസം പ്രായമുള്ള ആനക്കുട്ടിയാണ് പാറകള്‍ക്കിടയിലകപ്പെട്ടത്. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആനക്കുട്ടിയെ വടം ഉപയോഗിച്ച് പാറകള്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തിയെടുത്തത്. രക്ഷപെടുത്തിയ കുട്ടിയാന അമ്മയാനയ്‌ക്കൊപ്പം കാടുകയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com