ആ കുഞ്ഞുകാലുകള്‍ ആദ്യം കാലുറപ്പിച്ച് നില്‍ക്കാന്‍ ശ്രമിച്ചു, പറ്റിയില്ല, വീണ്ടും പിടഞ്ഞ് എഴുന്നേറ്റ് ഒരു ചുവടിനായി അടുത്ത ശ്രമം; ജനിച്ചുവീണ ആനകുട്ടിയുടെ ആദ്യ മുഹൂര്‍ത്തങ്ങള്‍ ( വീഡിയോ)  

ആ കുഞ്ഞുകാലുകള്‍ ആദ്യം കാലുറപ്പിച്ച് നില്‍ക്കാന്‍ ശ്രമിച്ചു, പറ്റിയില്ല, വീണ്ടും പിടഞ്ഞ് എഴുന്നേറ്റ് ഒരു ചുവടിനായി അടുത്ത ശ്രമം; ജനിച്ചുവീണ ആനകുട്ടിയുടെ ആദ്യ മുഹൂര്‍ത്തങ്ങള്‍ ( വീഡിയോ)  

ജനിച്ചുവീണ ആനകുട്ടിയുടെ ആദ്യ ചുവടുവയ്പുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നിച്ചുവീണ ആനകുട്ടിയുടെ ആദ്യ ചുവടുവയ്പുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഐഎഫ്എസാണ് കൗതുകം ഉണര്‍ത്തുന്ന ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചത്.

ജനിച്ചുവീണ ആനകുട്ടി നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. മുന്നോട്ട് കാല്‍വെക്കാന്‍ ശ്രമിക്കുന്നതിനിടെ, വീഴുന്നതാണ് അടുത്തഭാഗം. തുടര്‍ന്ന് കഷ്ടപ്പെട്ട് എഴുന്നേറ്റ് അമ്മയുടെ അരികിലേക്ക് നടന്നുനീങ്ങാന്‍ ശ്രമിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ആയിര കണക്കിന് മൈലുകള്‍ താണ്ടേണ്ട ആ കാലുകള്‍ ഒരു ചെറിയ ചുവടുവയ്പ് നടത്തി ഇതിന് തുടക്കമിട്ടിരിക്കുന്നു എന്നാണ് സുശാന്ത നന്ദ കുറിച്ചിരിക്കുന്നത്. ജനിച്ചുവീണ ആനകുട്ടി ഉറച്ചുനില്‍ക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ എടുക്കും. നടന്നുനീങ്ങുന്നതിന് വീണ്ടും മണിക്കൂറുകള്‍ വേണ്ടി വരും. ജനിച്ചുവീഴുന്ന ആനകുട്ടിക്ക് സാധാരണയായി 3 അടി പൊക്കമാണ് ഉണ്ടാവുക. 99 ശതമാനം പ്രസവവും രാത്രികാലങ്ങളിലാണ് നടക്കാറെന്നും സുശാന്ത നന്ദ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com