ലോക്കല്‍സിനോട് കളിവേണ്ട!; കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ് ചീങ്കണ്ണിയുടെ വായില്‍, നിലനില്‍പ്പിനായുളള പോരാട്ടം! (വീഡിയോ)

ബര്‍മീസ് പെരുമ്പാമ്പിനെ അകത്താക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
ലോക്കല്‍സിനോട് കളിവേണ്ട!; കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ് ചീങ്കണ്ണിയുടെ വായില്‍, നിലനില്‍പ്പിനായുളള പോരാട്ടം! (വീഡിയോ)

ര്‍മീസ് പെരുമ്പാമ്പിനെ അകത്താക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. 6 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചീങ്കണ്ണിയുടെ വായില്‍ ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെ കാണാം. റിച്ചാര്‍ഡ് പെട്രോസ്‌ക്കിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ബര്‍മീസ് പെരുമ്പാമ്പുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഫ്‌ലോറിഡ നിവാസികള്‍. ഈ പെരുമ്പാമ്പുകള്‍ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങള്‍ ചില്ലറയല്ല. 1980 ലാണ് എവര്‍ഗ്ലേഡില്‍ ആദ്യമായി ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വളര്‍ത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥര്‍ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താന്‍ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു.

അധികം എതിരാളികളൊന്നും ഇല്ലാത്തതാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍ പെറ്റുപെരുകാന്‍ കാരണം. അതിനിടെയാണ് അമേരിക്കയുടെ തദ്ദേശീയ ജീവിയായ ചീങ്കണ്ണി പെരുമ്പാമ്പിനെ ഭക്ഷിച്ചത്.

ഏഷ്യയാണ് ബര്‍മീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകള്‍ക്ക് 18 മുതല്‍ 20 അടിവരെ നീളം വയ്ക്കാറുണ്ട്. എന്നാല്‍ ഫ്‌ലോറിഡയില്‍ ഇതാദ്യമായാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. അധിനിവേശ ജീവികളായ ബര്‍മീസ് പെരുമ്പാമ്പുകള്‍ പെറ്റുപെരുകിയതോടെ പ്രാദേശിക ജീവികള്‍ക്ക് ഇവ കടുത്ത ഭീഷണിയായി .ഇതോടെ, ബര്‍മീസ് പെരുമ്പാമ്പുകളെ വേട്ടയാടാന്‍ അനുമതി നല്‍കാന്‍ ഫ്‌ലോറിഡയിലെ വന്യജീവി വിഭാഗം നിര്‍ബന്ധിതരായിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com