'അവരുടെ നഗ്നത കണ്ട് പുഴയില്‍ നനയ്ക്കാന്‍ വന്ന ചേച്ചിമാര്‍ അമ്പരന്നു'; ന്യൂഡ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനെ പറ്റി ആതിര

ടെന്‍ഷനടിച്ചത് മുഴുവന്‍ താനായിരുന്നു അവര്‍ അതൊക്കെ കൂളായി ചെയ്തു
'അവരുടെ നഗ്നത കണ്ട് പുഴയില്‍ നനയ്ക്കാന്‍ വന്ന ചേച്ചിമാര്‍ അമ്പരന്നു'; ന്യൂഡ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനെ പറ്റി ആതിര

മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകള്‍ ഇപ്പോള്‍ കേരളത്തിലും ട്രന്‍ഡാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോടുള്ള സ്‌നേഹവും കാത്തിരിപ്പും കരുതലും ഒത്തുചേര്‍ന്നതാണ് മെറ്റേണിറ്റി ഷൂട്ടുകള്‍ എന്നാണ് അവരുടെ വാദം. കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഷൂട്ട് നടത്തി പെണ്‍കുട്ടി താനാണെന്നാണ്  വയനാട്ടുകാരി ആതിര ജോയി പറയുന്നത്. മാത്യത്വത്തിന്റെ മനോഹാരിത കാണിക്കാനും ന്യൂഡിറ്റിയെ പോസിറ്റീവായി കാണാനും ആളുകള്‍ക്ക് ഒരു സന്ദേശം നല്‍കുക കൂടിയായിരുന്നു തന്റെ ലക്ഷ്യമെന്നും ആതിര പറയുന്നു

വിദേശികളായ ദമ്പതികളാണ് പ്രകൃതിയോടിഴുകിച്ചേര്‍ന്ന ഫോട്ടോകള്‍ക്ക് മോഡലുകളായത്. ഇത്തരമൊരു ഫോട്ടോഗ്രാഫി നിയോഗം പോലെയാണ് ആതിരയ്ക്ക് വന്നുചേര്‍ന്നതെന്ന് ആതിര പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ ഫ്രഞ്ച് ദമ്പതികള്‍ കേരളം കാണാന്‍ എത്തിയപ്പോള്‍ ഇവര്‍ മാസങ്ങളോളം താമസിച്ചത് ഞങ്ങളുടെ വീട്ടിലായിരുന്നു.

ജാന്‍ എട്ടുമാസം ഗര്‍ഭിണിയാണ്. വിദേശീയരാണെങ്കിലും യോഗയും മെഡിറ്റേഷനുമൊക്കെയുള്ള ജീവിതരീതിയാണ് അവര്‍ പിന്തുടരുന്നത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമാണ്. മരുന്നുകള്‍ കഴിക്കാറില്ല, ഗര്‍ഭിണിയായ ശേഷം ഇതുവരെ ഡോക്ടറെ കാണുകയോ സ്‌കാന്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിനോട് ഇരുവരും പുസ്തകം വായിച്ചു കേള്‍പ്പിക്കും താരാട്ട് പാട്ടുകള്‍ പാടും. കഥകള്‍ പറയും. അവരുടെ ആഗ്രഹം വീട്ടില്‍ തന്നെയുള്ള പ്രസവമാണ്. അത്തരമൊരു ദമ്പതികളോട് കേരളത്തിന്റെ പച്ചപ്പില്‍ ന്യൂഡ് ഫോട്ടോഗ്രാഫിക്ക് തയാറാണോയെന്ന് ചോദിക്കേണ്ട താമസം യെസ് പറഞ്ഞു.

ഷൂട്ട് നടത്താനായി ഒന്ന് രണ്ട് റിസോര്‍ട്ടുകളെയൊക്കെ സമീപിച്ചെങ്കിലും അവരൊന്നും സമ്മതിച്ചില്ല. ഷൂട്ട് നടക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്കൂറുള്ള ഷൂട്ടില്‍ എട്ട് മാസം ഗര്‍ഭിണിയായ ഒരാള്‍ ഫുള്‍ടൈം വെള്ളത്തില്‍ നില്‍ക്കുക, വഴുക്കലുള്ള പാറയിലൂടെ നടക്കുക. ടെന്‍ഷനടിച്ചത് മുഴുവന്‍ താനായിരുന്നവെന്നും അവര്‍ അതൊക്കെ കൂളായി ചെയ്‌തെന്നും ആതിര പറയുന്നു.

ഞങ്ങള്‍ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോള്‍ പുഴയില്‍ നനയ്ക്കാന്‍ രണ്ട് ചേച്ചിമാര്‍ വന്നു. ഈ രീതിയില്‍ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. കൂടുതല്‍ സമയം ഒന്നും നില്‍ക്കാതെ വേഗം അവര്‍ സ്ഥലം വിട്ടു. ഫോട്ടോയെടുപ്പിന് ശേഷം ഞങ്ങള്‍ തിരികെ എന്റെ നാട്ടിലേക്ക് പോന്നു. ഷൂട്ട് കഴിഞ്ഞ് പോന്ന ശേഷം ആളുകള്‍ വന്ന് ആ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഇതൊക്കെ നമ്മുടെ നാട്ടില്‍ സമ്മതിക്കാമോ നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതാണോ? എന്നൊക്കെയായിരുന്നു ചോദ്യം. ആന്റി പോലും ഷൂട്ട് ഇങ്ങനെയാണെന്ന് അറിഞ്ഞിരുന്നില്ല.'  

'ഈ ഫോട്ടോ എടുത്തപ്പോഴേ എനിക്ക്  അറിയാമായിരുന്നു നെഗറ്റീവും പോസിറ്റീവുമായ പ്രതികരണങ്ങള്‍ വരുമെന്ന്. വിമര്‍ശനങ്ങളും.' നേരിടാമെന്ന ധൈര്യമുണ്ട് ആതിരക്ക്. 'എന്റെ ഫേഫെയ്‌സ്ബുക്ക് പേജില്‍ കുടുംബത്തെയടക്കമാണ് ചീത്തവിളിക്കുന്നത്. പക്ഷേ ആ കമന്റുകളൊന്നും മൈന്‍ഡ് ചെയ്യാറില്ല. ഈ ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ടപ്പോള്‍ വള്‍ഗറാണെന്ന് ആരോ മെസേജ് അയച്ച് ഫെയ്‌സ്ബുക്ക് അത് റിമൂവ് ചെയ്തു. ഒടുവില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടാണ് എന്റെ പേജും ചിത്രങ്ങളും തിരിച്ചു കിട്ടിയത്.'  

സമൂത്തെ ഭയക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് ആതിരയുടെ അഭിപ്രായം. 'നല്ലത് പറയാന്‍ ആഗ്രഹിക്കുന്നവര്‍ നല്ലത് പറയും. നെഗറ്റീവ് പറയുന്നവര്‍ പറയട്ടെ.' ആതിര പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com