കേരളത്തിലെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് മോഡലായ 'ആദ്യഗര്‍ഭിണി' ഞാനാണ്; അവകാശവാദവുമായി മോഡല്‍

ഞാന്‍ വരച്ച വഴിയിലൂടെ എന്നെയും മറികടന്ന് ധാരാളം പേര് കടന്നുവരണം എന്നാഗ്രഹിക്കുന്നു, പക്ഷെ, അത് മറ്റൊരാളുടെ ക്രഡിറ്റിനെ നിരാകരിച്ചുകൊണ്ടായിരിക്കരുത്
കേരളത്തിലെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് മോഡലായ 'ആദ്യഗര്‍ഭിണി' ഞാനാണ്; അവകാശവാദവുമായി മോഡല്‍

കൊച്ചി: കേരളത്തില്‍ ആദ്യമായി ഒരു ന്യൂഡ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയത് താനാണെന്ന് അവകാശവാദവുമായി അതിര എന്ന ഫോട്ടോ  ഗ്രാഫര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് മോഡല്‍ ജോ മോള്‍ ജോസഫ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഡല്‍ രംഗത്തെത്തിയത്.

കേരളത്തില്‍ ആദ്യമായി നടന്ന ന്യൂഡ് മെറ്റേണിറ്റി ഷൂട്ടെന്ന പേരില്‍, ഒരു ഫ്രഞ്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് കാണുന്നു. അത് തെറ്റാണ്, കേരളത്തില്‍ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് മോഡലായ ആദ്യ ഗര്‍ഭിണി ഞാനാണ്. ആദ്യ ദമ്പതികള്‍ ഞാനും എന്റെ ഹസ്ബന്റും. കൂടാതെ ആദ്യ ഫാമിലിയും ഞങ്ങളാണ്, ഞാനും എന്റെ ഹസ്ബന്റും ഞങ്ങളുടെ മോന്‍ ആദിയുമാണെന്ന് ജോ മോള്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

മറ്റൊരാളെ ചവിട്ടിതാഴ്ത്തി ആളാകുന്നത് തരംതാണ പ്രവര്‍ത്തിയാണ്..

കേരളത്തില്‍ ആദ്യമായി നടന്ന ന്യൂഡ് മെറ്റേണിറ്റി ഷൂട്ടെന്ന പേരില്‍, ഒരു ഫ്രഞ്ച് ദമ്പതികളുടെ ഫോട്ടോഷൂട്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് കാണുന്നു. അത് തെറ്റാണ്, കേരളത്തില്‍ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് മോഡലായ ആദ്യ ഗര്‍ഭിണി ഞാനാണ്. ആദ്യ ദമ്പതികള്‍ ഞാനും എന്റെ ഹസ്ബന്റും. കൂടാതെ ആദ്യ ഫാമിലിയും ഞങ്ങളാണ്, ഞാനും എന്റെ ഹസ്ബന്റും ഞങ്ങളുടെ മോന്‍ ആദിയും.

ഈ കാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി നടന്ന ഫോട്ടോഷൂട്ടും (മലയാളികളായാലും വിദേശികളായാലും) ഡിസംബറില്‍ നടന്ന എന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ്. ഞാന്‍ വരച്ച വഴിയിലൂടെ എന്നെയും മറികടന്ന് ധാരാളം പേര് കടന്നുവരണം എന്നാഗ്രഹിക്കുന്നു, പക്ഷെ, അത് മറ്റൊരാളുടെ ക്രഡിറ്റിനെ നിരാകരിച്ചുകൊണ്ടായിരിക്കരുത്. ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് കേരളത്തില്‍ ആദ്യമായി നടത്തിയതും ഫോടാഗ്രാഫര്‍ ദമ്പതികളാണ്. Manoop Chandran, Neethu Chandran എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത് എന്ന് അവകാശവാദമുന്നയിച്ച Athira Joy  മനസ്സിലാക്കുമെന്ന് കരുതുന്നു. ഇതില്‍ മനൂപ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയ ഫോട്ടോഗ്രാഫറുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com