കൊറോണയെ പേടിച്ച് വീട്ടില്‍ കിടന്ന് ഓടിയത് 50 കിലോമീറ്റര്‍; ഞെട്ടിച്ച് ചൈനീസ് മാരത്തോണ്‍ ഓട്ടക്കാരന്‍; വിഡിയോ വൈറല്‍

4.48 മണിക്കൂര്‍ കൊണ്ട് 50 കിലോമീറ്റര്‍ ദൂരമാണ് ഓടിയത്
കൊറോണയെ പേടിച്ച് വീട്ടില്‍ കിടന്ന് ഓടിയത് 50 കിലോമീറ്റര്‍; ഞെട്ടിച്ച് ചൈനീസ് മാരത്തോണ്‍ ഓട്ടക്കാരന്‍; വിഡിയോ വൈറല്‍

കൊറോണ വൈറസ് ഭീതിയിലായ ചൈനയിലെ നിരത്തുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ന്നതോടെ പലരും വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരായി. പാന്‍ ഷന്‍കു എന്ന മാരത്തോണ്‍ ഓട്ടക്കാരനും ദിവസങ്ങളായി വീടിനുള്ളിലാണ്. എന്നാല്‍ ഇങ്ങനെ വീട്ടില്‍ കഴിയുന്നത് തന്റെ കരിയറിനെ തന്നെ ബാധിക്കുമെന്ന് തോന്നിയതോടെ വീടിനെ തന്നെ ട്രാക്കാക്കാന്‍ പാന്‍ തീരുമാനിക്കുകയായിരുന്നു. വീടിനുള്ളില്‍ 31 മൈല്‍ ദൂരമാണ് പാന്‍ ഓടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് പാനിന്റെ വിഡിയോ. 

6250 ലാപ്പാണ് അപ്പാര്‍ട്ട്‌മെന്റിന് ഉള്ളില്‍ പാന്‍ ഓടിയത്. ഇതിന്റെ വിഡിയോ ചൈനീസ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വെയ്‌ബോയില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്. കഴിഞ്ഞ കുറേ നാളായി തനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇങ്ങനെ വീടിനുള്ളില്‍ വെറുതെ ഇരിക്കാനാവില്ലെന്ന് ചിന്തിച്ചാണ് ഓട്ടം തുടങ്ങിയത് എന്നുമാണ് അദ്ദേഹം പറയുന്നത്‌. ഒരു ലാപ് എന്നു പറയുന്നത് 8 മീറ്ററാണ്. 4.48 മണിക്കൂര്‍ കൊണ്ട് 50 കിലോമീറ്റര്‍ ദൂരമാണ് ഓടിയത്. ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നുമാണ് അടിക്കുറിപ്പായി പാന്‍ കുറിച്ചത്. പാനിന്റെ അര്‍പ്പണ ബോധത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com