ഹോട്ടലിലെ കിച്ചന്‍ സിങ്കിനുള്ളില്‍ ജീവനക്കാരന്റെ കുളി; വൈറലായി വിഡിയോ; പണി തെറിച്ചു

കുളിക്കുന്ന ആളെ മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റ് സഹായികള്‍ക്കും പണികിട്ടി
ഹോട്ടലിലെ കിച്ചന്‍ സിങ്കിനുള്ളില്‍ ജീവനക്കാരന്റെ കുളി; വൈറലായി വിഡിയോ; പണി തെറിച്ചു

ടിക്ക് ടോക്ക് വിഡിയോ ഹിറ്റാകാന്‍ യുവാക്കള്‍ എന്ത് റിസ്‌ക് ഏറ്റെടുക്കാനും തയാറാവാറുണ്ട്. ഇപ്പോള്‍ ഒരു വിഡിയോയുടെ പേരില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ ജോലി തെറിച്ചിരിക്കുകയാണ്. സ്വന്തം കുളിസീന്‍ വിഡിയോ പോസ്റ്റ് ചെയ്തതാണ് ജോലി പോകാന്‍ കാരണമായത്. സ്വിമ്മിങ്പൂളിലോ ബീച്ചിലോ ഒന്നുമായിരുന്നില്ല കുളി. ജോലി ചെയ്യുന്ന റസ്‌റ്റോറന്റിലെ കിച്ചന്‍ സിങ്കിലായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി വന്നത്. 

യുഎസിലെ മിഷിഗണ്‍ വെന്‍ഡീസ് റസ്റ്റോറന്‍ഡിലെ ജീവനക്കാരനാണ് വ്യത്യസ്തമായ കുളിയിലൂടെ വൈറലായിരിക്കുന്നത്. സിങ്കിനുള്ളില്‍ മുങ്ങി കിടന്ന് സോപ്പ് തേച്ച് പതച്ചു കുളിക്കുന്നതാണ് വിഡിയോയിലുള്ളത്. കുളിക്കുന്ന ആളെ മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റ് സഹായികള്‍ക്കും പണികിട്ടി. ടിക് ടോക്കിലാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഈ വിഡിയോ ഫേയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും വൈറലാവുകയുമായിരുന്നു. 

തുടര്‍ന്ന് ഹോട്ടലിന്റെ ശുചിത്വത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തൊരു വൃത്തികേടാണ് ഈ ചെയ്യുന്നതെന്നും ഇനി വിന്‍ഡീസില്‍ പോകില്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതിനൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. ജീവനക്കാര്‍ക്കെങ്കിലും വൃത്തിയുണ്ടല്ലോ എന്നാണ് ഒരു കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com