നാല് യുവാക്കള്‍ ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പ്രധാന സംസാരവിഷയം. വിഡിയോ അവസാനം വരെ കണ്ടാല്‍ കിളി പോയ അവസ്ഥയിലാകും നിങ്ങള്‍. ഇതെന്ത് മന്ത്രജാലം എന്നു തോന്നും. പിന്നീട് എത്ര പ്രാവശ്യം വിഡിയോ കാണുമെന്ന് പറയാനാകില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
സ്ട്രീറ്റ് ഡാന്‍സര്‍ ത്രിഡിയില്‍ മുഖാബ്ല എന്ന ഗാനത്തിനൊപ്പം അതിശയിപ്പിക്കുന്ന രീതിയില്‍ ചുവടുവെക്കുന്ന നാല് യുവാക്കളെയാണ് വിഡിയോയില്‍ കാണുന്നത്. കൈകൊണ്ടും കാലുകൊണ്ടും അത്ഭുതം കാണിക്കുകയാണ് ഇവര്‍. എന്നാല്‍ ഡാന്‍സിന്റെ അവസാന ഭാഗത്താണ് യഥാര്‍ത്ഥ ട്വിസ്റ്റ് ഇരിക്കുന്നത്. ഇതെങ്ങനെയാണ് ചെയ്തത് എന്നാണ് എല്ലാവരുടേയും ചോദ്യം.
രണ്ട് ദിവസം മുന്‍പ് പങ്കുചെയ്യപ്പെട്ട വിഡിയോ ഇതിനോടകം നാലു ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഡാന്‍സു കളിക്കുന്ന നാല് മിടുക്കന്മാരെയും തിരയുകയാണ് സോഷ്യല്‍ മീഡിയ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ