നാല്‍പ്പത്തിയഞ്ച് മിനിറ്റ്; പെരിയാര്‍ നീന്തിക്കടന്ന് കാഴ്ചയില്ലാത്ത പതിനൊന്നുകാരന്‍

നൂറുകണക്കിനുപേരെ സാക്ഷിയാക്കി ആര്‍ മനോജ് എന്ന പതിനൊന്നുകാരനാണ് പെരിയാറിന് കുറുകേ നീന്തിയത്
ചിത്രം: ആല്‍ബിന്‍ മാത്യു
ചിത്രം: ആല്‍ബിന്‍ മാത്യു

നാല്‍പ്പത്തിയഞ്ച് മിനിറ്റുകൊണ്ട് പെരിയാര്‍ നീന്തിക്കടന്നു, അത് ചിലപ്പോള്‍
അത്ഭുതപ്പെടുത്താന്‍ സാധ്യതയില്ലാത്ത ഒരു തലക്കെട്ടായിരിക്കും, എന്നാല്‍ ജന്‍മനാ കാഴ്ച ശക്തിയില്ലാത്ത പതിനൊന്നുകാരന്‍ പെരിയാര്‍ മുറിച്ചു നീന്തി എന്നായാലോ? ആലുവ മണപ്പുറം ചൊവ്വാഴ്ച ഇങ്ങനെയൊരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. 

നൂറുകണക്കിനുപേരെ സാക്ഷിയാക്കി ആര്‍ മനോജ് എന്ന പതിനൊന്നുകാരനാണ് പെരിയാറിന് കുറുകേ നീന്തിയത്. അദൈ്വത ആശ്രമത്തില്‍ നിന്നും ആലുവ മണപ്പുറം വരെയാണ് മനോജ് നീന്തിയത്. നീന്തല്‍ വിദഗ്ധന്‍ സജി വാലശ്ശേരിലിന്റെ ശിഷ്യനാണ് മനോജ്. ഇത് ആദ്യമായായല്ല സജിയുടെ കാഴ്ചയില്ലാത്ത ശിഷ്യന്‍ പെരിയാര്‍ നീന്തിക്കടക്കുന്നത്. മനോജിന്റെ മുന്നേ നവനീത് എന്ന കുട്ടിയും ഇത് ചെയ്തിരുന്നു. 

അദൈ്വത ആശ്രമം മേധാവി സ്വരൂപാനന്ദ സ്വാമികള്‍ രാവിലെ എട്ടുമണിക്ക് നീന്തല്‍ പ്രകടനം റഫ്‌ലാഗ് ഓഫ് ചെയ്തു. 8.45ഓടെ മനോജ് ലക്ഷ്യസ്ഥാനത്ത് നീന്തിയെത്തി. മുങ്ങിമരണങ്ങളെക്കുറിച്ച് നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്. എല്ലാവരും നീന്തല്‍ പഠിക്കേണ്ടതുണ്ടെന്ന് മനോജ് പറഞ്ഞു. 

മനോജിനെ പരിശീലിപ്പിക്കാന്‍ എളുപ്പമായിരുന്നുവെന്ന് സജി പറഞ്ഞു. നീന്തല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ടുവരണമെന്നും സജി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com