ബോംബ് പൊട്ടുന്ന ശബ്ദംകേട്ട് പൊട്ടിച്ചിരിക്കുന്ന നാലു വയസുകാരി, കൂടെ ചിരിച്ച് അച്ഛനും; ഈ വിഡിയോ നിങ്ങളെ കണ്ണീരണിയിക്കും

പുറത്ത് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉറക്കെ ചിരിക്കുകയാണ് കുഞ്ഞ്, കൂടെ അച്ഛനും. എന്നാല്‍ ഇരുവരുടേയും ചിരി ലോകത്തെ കരയിക്കുകയാണ്
ബോംബ് പൊട്ടുന്ന ശബ്ദംകേട്ട് പൊട്ടിച്ചിരിക്കുന്ന നാലു വയസുകാരി, കൂടെ ചിരിച്ച് അച്ഛനും; ഈ വിഡിയോ നിങ്ങളെ കണ്ണീരണിയിക്കും

ബോംബേറിന്റേയും അക്രമങ്ങളുടേയും നാടാണ് സിറിയ. വര്‍ഷങ്ങളായി തുടരുന്ന അക്രമണങ്ങളില്‍ നിരവധി കുഞ്ഞുങ്ങള്‍ക്കാണ് ജീവനും ജീവിതവും നഷ്ടപ്പെട്ടത്. ഏതു നിമിഷയും തങ്ങളും അക്രമിക്കപ്പെട്ടേക്കാം എന്ന ഭയപ്പാടിലാണ് അവിടത്തെ ജനങ്ങള്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു മകളുടേയും അച്ഛന്റേയും ചിരിയാണ്. പുറത്ത് ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് ഉറക്കെ ചിരിക്കുകയാണ് കുഞ്ഞ്, കൂടെ അച്ഛനും. എന്നാല്‍ ഇരുവരുടേയും ചിരി ലോകത്തെ കരയിക്കുകയാണ്. 
 
നാലുവയസ്സുകാരി സെല്‍വയും അച്ഛന്‍ അബ്ദുള്ളയുമാണ് ബോംബേറിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ചിരിക്കുന്നത്. ഒരു തരം കളിയാണെന്ന് പറഞ്ഞായിരുന്നു അബ്ദുള്ള മകളെ ചിരിപ്പിച്ചത്. ബോംബ് എറിയുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിക്കണമെന്ന് അബ്ദുള്ള മകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ബോംബ് പൊട്ടുന്നത് കേള്‍ക്കുമ്പോഴെല്ലാം സെല്‍വ പൊട്ടിപ്പൊട്ടിച്ചിരിക്കും. സിറിയയിലെ ഇദ്‌ലിബില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

വീട്ടുകാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ അച്ഛന്റേയും മകളുടേയും കളി. ബോംബ് വീഴുമ്പോഴെല്ലാം വീട്ടുകാര്‍ ചിരിക്കാന്‍ തുടങ്ങും. കണ്ണു നിറയാതെ ഈ വിഡിയോ കണ്ടു നില്‍ക്കാനാവില്ല. സിറിയയില്‍ വളരുന്ന കുഞ്ഞുങ്ങളുടേയും അവരുടെ മാതാപിതാക്കളുടെ അവസ്ഥയാണ് വിഡിയോയിലുള്ളത് എന്നുമാണ് സൈബര്‍ ലോകം പറയുന്നത്
 
മാധ്യമപ്രവര്‍ത്തകനായ അലി മുസ്തഫയാണ് വീഡിയോ സമൂഹമാധ്യമങ്ങിലൂടെ പങ്കുവച്ചത്. ''എന്തൊരു സങ്കടകരമായ ലോകമാണ്. ബോംബ് എറിയുന്ന ശബ്ദം കേട്ട് മകള്‍ പേടിക്കാതിരിക്കാന്‍ അച്ഛന്‍ പുതിയ കളികള്‍ ഉണ്ടാക്കുകയാണ്. ഓരോനിമിഷവും സിറിയയില്‍ ബോംബേറ് നടക്കുകയാണ്. അവള്‍ ചിരിക്കുകയാണ്. അതിനാല്‍ അവള്‍ പേടിക്കില്ല'', എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com