കാപ്‌സിക്കം മുറിച്ച ദമ്പതികള്‍ ഞെട്ടി!; ജീവനുളള തവള, ചിത്രം വൈറല്‍

കാപ്‌സിക്കം മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉളളില്‍ ജീവനുളള തവളയെ കണ്ടെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
കാപ്‌സിക്കം മുറിച്ച ദമ്പതികള്‍ ഞെട്ടി!; ജീവനുളള തവള, ചിത്രം വൈറല്‍

ടൊറോന്റോ: കാപ്‌സിക്കം മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉളളില്‍ ജീവനുളള തവളയെ കണ്ടെത്തിയ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കാപ്‌സിക്കം മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ കനേഡിയന്‍ ദമ്പതികളാണ് ഈ അത്ഭുത കാഴ്ച കണ്ടത്. 

കാനഡയിലെ ക്യൂബക്കിലാണ് സംഭവം.അത്താഴത്തിനായി പച്ചക്കറി അരിയുന്നതിനിടെയാണ് യാദൃച്ഛികമായി ഈ കാഴ്ച കണ്ടതെന്ന് ദമ്പതികള്‍ പറയുന്നു. കാപ്‌സിക്കം അരിയാന്‍ ശ്രമിക്കുമ്പോള്‍, ജീവനുളള തവളയെ ഇതിന് അകത്ത് കാണുകയായിരുന്നു. കാപ്‌സിക്കം മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അകത്ത് കണ്ട തവള ഗ്രീന്‍ ട്രീ തവളയാണെന്നാണ് ദമ്പതികളുടെ അവകാശവാദം. ഇക്കാര്യം ക്യൂബക്കിലെ കാര്‍ഷിക മന്ത്രാലയത്തെ അറിയിച്ചു.

ഈ ചിത്രം സോഷ്യല്‍മീഡീയയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരത്തിലുളള നിരവധി അനുഭവങ്ങളാണ് പലരും പങ്കുവെച്ചത്. ഇതിന്റെ ശാസ്ത്രീയമായ കാരണങ്ങള്‍ നിരത്തിയുളള പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com