'ധോനി..., ഈ വിക്കറ്റ് കീപ്പിങ് സ്‌കിലിന് എത്ര മാര്‍ക്ക് കൊടുക്കും?, ഈ വര്‍ഷത്തെ മികച്ച ഫീല്‍ഡര്‍'; അത്ഭുതപ്പെടുത്തി നായയുടെ പ്രകടനം (വീഡിയോ)

44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്
'ധോനി..., ഈ വിക്കറ്റ് കീപ്പിങ് സ്‌കിലിന് എത്ര മാര്‍ക്ക് കൊടുക്കും?, ഈ വര്‍ഷത്തെ മികച്ച ഫീല്‍ഡര്‍'; അത്ഭുതപ്പെടുത്തി നായയുടെ പ്രകടനം (വീഡിയോ)

മനുഷ്യരോട് ഏറ്റവും വേഗത്തില്‍ ഇണങ്ങുന്ന മൃഗത്തോടാണ് നായയെ വിശേഷിപ്പിക്കുന്നത്. മറ്റുളള മൃഗങ്ങളെക്കാള്‍ ഏറ്റവും വേഗത്തില്‍ മനുഷ്യരുടെ ഭാഷ മനസ്സിലാകുന്ന ജീവി ഏത് എന്ന ചോദ്യത്തിനും, ഒറ്റ ഉത്തരമേയുളളൂ. അത് നായയാണ്.  ഇപ്പോള്‍ മനുഷ്യരുമായുളള നായയുടെ അടുപ്പത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. മുതിര്‍ന്ന നടി സിമി ഗരേവാളാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

44 സെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്ന ഈ വീഡിയോ മനുഷ്യരും നായയും തമ്മിലുളള ഇഴയടുപ്പം വ്യക്തമാക്കുന്നതാണ്. ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. ഒരു പെണ്‍കുട്ടി ബാറ്റ് കയ്യിലേന്തി നില്‍ക്കുകയാണ്. വിക്കറ്റിന് പിന്നില്‍ കീപ്പറായി നില്‍ക്കുന്ന നായയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. അപ്പുറത്ത് ബൗളിങ് എന്‍ഡില്‍ നിന്ന് ഒരു പയ്യന്‍ പന്ത് എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഓരോ പന്തും വീശി അടിക്കുന്നതിന് അനുസരിച്ച് പന്തിന്റെ പിന്നാലെ ഓടുകയാണ് നായ. പന്ത് കടിച്ചെടുത്ത് ബൗളര്‍ക്ക് തിരികെനല്‍കി നിമിഷങ്ങള്‍ക്കകം അടുത്ത പന്തിനായി വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളരെ ജാഗത്രയോടെ നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com