ഒരു വൈറസ് പോലും ഇതുവഴി വരരുത്!; കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് ഷീറ്റ് ശരീരമാസകലം മൂടി രണ്ട് വിമാന യാത്രക്കാര്‍, പരിഹാസം (വീഡിയോ)

ഓസ്‌ട്രേലിയയിലെ ഒരു വിമാനത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
ഒരു വൈറസ് പോലും ഇതുവഴി വരരുത്!; കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് ഷീറ്റ് ശരീരമാസകലം മൂടി രണ്ട് വിമാന യാത്രക്കാര്‍, പരിഹാസം (വീഡിയോ)

സിഡ്‌നി: കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ അറ്റകൈ പ്രയോഗം നടത്തിയ രണ്ട് യാത്രക്കാരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കൊറോണ വൈറസ് പകരാതിരിക്കാന്‍ ശരീരം മുഴുവന്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് യാത്ര ചെയ്യുന്ന യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസ്‌ട്രേലിയയിലെ ഒരു വിമാനത്തില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മുഖംമൂടിക്ക് പുറമേ ശരീരമാസകലം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലാണ് ഇരുയാത്രക്കാരും. ഇതില്‍ പിങ്ക് നിറത്തിലുളള പ്ലാസ്റ്റിക് കവര്‍ പൊതിഞ്ഞ വനിത യാത്രക്കാരി ഉറക്കത്തിലാണ്. കൂടെയുളള ആണ്‍സുഹൃത്ത് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് വസ്ത്രത്തിന് മുകളില്‍ ശരീരമാസകലം പൊതിയാനായി ധരിച്ചിരിക്കുന്നത്. ഗ്ലൗസും മുഖംമൂടിയും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

'എനിക്ക് ശ്വാസംമുട്ടി മരിക്കേണ്ട... വിമാനത്തിലെ മറ്റുളളവര്‍ ശ്വസിക്കുന്ന വായു തന്നെയല്ലേ ഇവരും ശ്വസിക്കുന്നത്... ഇനി പ്ലാസ്റ്റിക് ഷീറ്റില്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ എന്തുചെയ്യും?...മറ്റുളളവര്‍ക്ക് അറിയാത്ത കാര്യം ഞങ്ങള്‍ക്ക് അറിയാം എന്ന മട്ടില്ലാണോ?... പ്ലാസ്റ്റിക് ഷീറ്റില്‍ അവന്‍ ഓകെയാണെന്ന് പ്രതീക്ഷിക്കുന്നു... എന്നിങ്ങനെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ഇതുവരെ 2300 പേരാണ് മരിച്ചത്. ഓസ്‌ട്രേലിയയില്‍ മാത്രം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com