'ഈ ഉയരമൊക്കെ നിസ്സാരം' ; വലിയ മരത്തിന് മുകളിലേക്ക് കയറുന്ന കൂറ്റന്‍ പാമ്പ് ; വീഡിയോ വൈറല്‍

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്
'ഈ ഉയരമൊക്കെ നിസ്സാരം' ; വലിയ മരത്തിന് മുകളിലേക്ക് കയറുന്ന കൂറ്റന്‍ പാമ്പ് ; വീഡിയോ വൈറല്‍

വലിയ മരത്തിന്റെ ഉയരങ്ങളിലേക്ക് വലിഞ്ഞുകയറുന്ന കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങല്‍ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. കര്‍ണാടകയിലാണ് സംഭവം നടന്നത്.
മരത്തിന്റെ മുകളിലേക്കു കയറുന്ന കൂറ്റന്‍ പാമ്പാണ് ദൃശ്യങ്ങളില്‍ നിറയുന്നത്.

ഇത് ഏത് പാമ്പാണെന്ന് പറയാമോ എന്നും സുശാന്ത നന്ദ ട്വിറ്ററിലൂടെ ചോദിക്കുന്നുണ്ട്. ഭൂരിഭാഗം പേരും പെരുമ്പാമ്പ് എന്ന ഉത്തരമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com