കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍; 'ചച്ചാജി'യുടെ സഹജീവി സ്‌നേഹത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

ആരുടെയും മനസിനെ ആര്‍ദ്രമാക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്
കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍; 'ചച്ചാജി'യുടെ സഹജീവി സ്‌നേഹത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

മൃഗങ്ങള്‍ക്ക് നേരെ മനുഷ്യന്‍ നടത്തുന്ന കണ്ണില്ലാത്ത ക്രൂരതകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. അതിനിടെ ആരുടെയും മനസിനെ ആര്‍ദ്രമാക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഷീറ്റു കൊണ്ടുള്ള മേല്‍ക്കൂരയുള്ള ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന്‍ സഹായിച്ചത്.

ഈ കാഴ്ച ക്യാമറയില്‍ പകര്‍ത്തിയവര്‍ അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് പേരാണ് വൃദ്ധന്റെ നല്ല മനസിനെ അഭിനന്ദിച്ചും നന്ദി പറഞ്ഞും രംഗത്തെത്തുന്നത്.

ഇതുവരെ 11 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 23000 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നൂറു കണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്. വൃദ്ധനെ ചാച്ചാജി എന്നാണ് പലരും സ്‌നേഹപൂര്‍വം വിളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com