18 ബുള്ളറ്റിലായി 25 പെണ്ണുങ്ങള്‍; മൂന്നാര്‍ യാത്ര ആഘോഷമാക്കി ലേഡി റൈഡേഴ്‌സ്; ചിത്രങ്ങള്‍

18 ബുള്ളറ്റിലായി 25 പെണ്ണുങ്ങള്‍; മൂന്നാര്‍ യാത്ര ആഘോഷമാക്കി ലേഡി റൈഡേഴ്‌സ്; ചിത്രങ്ങള്‍

ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്ന കൂട്ടായ്മയാണ് മൂന്നാറിലേക്ക് ബൈക്ക് യാത്ര നടത്തിയത്

കൊച്ചി; 25 പെണ്ണുങ്ങള്‍ 18 ബുള്ളറ്റുകളിലായി കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കൊരു യാത്ര. മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന്റെ പ്രചാരണത്തിനാണ് ഈ പെണ്‍പുലികള്‍ ബുള്ളറ്റ് റാലി നടത്തിയത്. ജനുവരി നാലിന് എറണാകുളം ദര്‍ബാര്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലിയ്ക്ക് 25 വിമെന്‍ ഓണ്‍ ബുള്ളറ്റ് എന്നാണ് പേരിട്ടിരുന്നത്. 

ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സ് എന്ന കൂട്ടായ്മയാണ് മൂന്നാറിലേക്ക് ബൈക്ക് യാത്ര നടത്തിയത്. സംസ്ഥാനങ്ങളിലെ വിവാധ ഭാഗങ്ങളില്‍ നിന്നുള്ള ലേഡി റൈഡേഴ്‌സ് റാലിയില്‍ പങ്കെടുത്തിരുന്നു. മൂന്നാറിന്റെ ടൂറിസം സാധ്യതകളുടെ വീണ്ടെടുപ്പിനായിട്ടാണ് ഇവര്‍ ടൂറിസം വകുപ്പുമായി കൈകോര്‍ത്തത്. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ എം.എസ് മാധവിക്കുട്ടിയാണ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തത്. മൂന്നാറില്‍ എത്തിയ ഇവര്‍ ദേവികുളം സബ് കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗ്രേഷ്യസാണ് ബൈക്ക് ആന്‍ഡ് ബുള്ളറ്റ് ലേഡി റൈഡേഴ്‌സിന് നേതൃത്വം നല്‍കുന്നത്. 

ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മൂന്നാര്‍ പഞ്ചായത്തും ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. മൂന്നാറിലെ പ്രധാനടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സംഘം ഇന്നലെയാണ് മടങ്ങിയത്. വനിത ബൈക്ക് യാത്രികരെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയായിരുന്നു ഇവരുടെ യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com