'എന്റെ ജീവനും വിലയുണ്ട്, എനിക്കും വേണം സംരക്ഷണം'; ഹെല്‍മെറ്റ് ധരിച്ച് കൂളായി കാഴ്ചകള്‍ കണ്ട് വളര്‍ത്തുനായ ( വീഡിയോ)

ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്
'എന്റെ ജീവനും വിലയുണ്ട്, എനിക്കും വേണം സംരക്ഷണം'; ഹെല്‍മെറ്റ് ധരിച്ച് കൂളായി കാഴ്ചകള്‍ കണ്ട് വളര്‍ത്തുനായ ( വീഡിയോ)

ചെന്നൈ: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും ഇപ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പിന്നില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയാണ്‌ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്.

ഉടമയുടെ തോളില്‍ പിടിച്ച് ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിക്കുകയാണ് ഈ വളര്‍ത്തുനായ. തമിഴ്‌നാട്ടിലെ തിരക്കേറിയ പ്രദേശത്തുകൂടിയാണ് യാത്ര. നായയുമായി യാത്ര ചെയ്യുന്നത് കണ്ട മറ്റൊരു യാത്രക്കാരനാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രമോദ് മാധവ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com