'ഐശ്വര്യത്തിന്റെ പ്രതീകം' ; പുതിയ കാറില്‍ മകളുടെ 'പാദമുദ്ര' പതിപ്പിച്ച് പിതാവ് ; അനുമോദനവുമായി മന്ത്രി ( വീഡിയോ)

നാഗേഷിന്റെ പ്രവൃത്തി ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും അശോക് ചവാന്‍
'ഐശ്വര്യത്തിന്റെ പ്രതീകം' ; പുതിയ കാറില്‍ മകളുടെ 'പാദമുദ്ര' പതിപ്പിച്ച് പിതാവ് ; അനുമോദനവുമായി മന്ത്രി ( വീഡിയോ)


മുംബൈ :പെണ്‍മക്കള്‍ വീടിനകത്തുപോലും പീഡനം നേരിടുന്ന ഇക്കാലത്ത് മകളെ ഐശ്വര്യത്തിന്റെ പ്രതീകമായി കണ്ട പിതാവിന് അഭിനന്ദന പ്രവാഹം. ഐശ്വര്യത്തിന്റെ പ്രതീകമായി, പുതിയ കാറില്‍ മകളുടെ 'പാദമുദ്ര' പതിപ്പിച്ചാണ് പിതാവ് വേറിട്ട മാതൃകയായത്. പുനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ കോലാപുര്‍ സ്വദേശി നാഗേഷ് പാട്ടീലാണ് രണ്ടു വയസ്സുകാരി മകളുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കി പുതിയ കാറിന്റെ ബോണറ്റില്‍ പതിപ്പിപ്പിച്ചത്.

ഐശ്വര്യദേവിയായ ലക്ഷ്മിയുടെ പ്രതീകമാണ് മകള്‍ എന്ന സങ്കല്‍പത്തിലാണ് നാഗേഷിന്റെ ഈ പ്രവൃത്തി. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് നാഗേഷ്. ഇതിന്റെ വിഡിയോ ട്വിറ്ററില്‍ വൈറലായി മാറി. തുടര്‍ന്ന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ നാഗേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

നാഗേഷിന്റെ പ്രവൃത്തി ഹൃദയത്തെ തൊട്ടുവെന്നും നാഗേഷിനെയും മകളെയും നേരില്‍ കാണാന്‍ എത്തുമെന്നും അശോക് ചവാന്‍ പറഞ്ഞു. വീഡിയോ സഹിതമാണ് അശോക് ചവാന്റെ ട്വീറ്റ്. സംസ്ഥാനത്ത് പലയിടങ്ങളിലും പെണ്‍ഭ്രൂണഹത്യയും സ്ത്രീ വിവേചനവും തുടരുകയാണ്. മഹാരാഷ്ട്രയില്‍ സ്ത്രീപുരുഷ അനുപാതമാകട്ടെ 1000 പുരുഷന്‍മാര്‍ക്ക് 929 സ്ത്രീകള്‍ എന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com