കോടീശ്വരന്റെ കാമുകിയായി ചന്ദ്രനെ ചുറ്റണോ? 20 വയസു കഴിഞ്ഞ സുന്ദരികള്‍ക്ക് അപേക്ഷിക്കാം; പരസ്യവുമായി ജാപ്പനീസ് വ്യവസായി

ജീവിതം പൂര്‍ണമായി ആസ്വദിക്കണം എന്നു ആഗ്രഹിക്കുന്ന 20 വയസോ അതിനു മുകളിലോ പ്രായമുള്ള അവിവാഹിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്
കോടീശ്വരന്റെ കാമുകിയായി ചന്ദ്രനെ ചുറ്റണോ? 20 വയസു കഴിഞ്ഞ സുന്ദരികള്‍ക്ക് അപേക്ഷിക്കാം; പരസ്യവുമായി ജാപ്പനീസ് വ്യവസായി

കാമുകിയാവാന്‍ സുന്ദരികളായ പെണ്‍കുട്ടികളെ തേടി ജപ്പാന്‍ കോടീശ്വരന്റെ പരസ്യം. 40കാരനായ യുസാകു മയ്‌സവയുടെ പരസ്യമാണ് ലോകശ്രദ്ധ നേടുന്നത്. സ്‌പെയ്‌സ് എക്‌സ് റോക്കറ്റില്‍ തനിക്കൊപ്പം ചന്ദ്രനെ ചുറ്റാന്‍ പറ്റിയ കാമുകിയെയാണ് യുസാകു തേടുന്നത്. ജീവിതം പൂര്‍ണമായി ആസ്വദിക്കണം എന്നു ആഗ്രഹിക്കുന്ന 20 വയസോ അതിനു മുകളിലോ പ്രായമുള്ള അവിവാഹിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. 

അടുത്തിടെയാണ് യുസാകു ജാപ്പനീസ് നടിയുമായുള്ള പ്രണയം തകര്‍ന്നെന്ന് വ്യക്തമാക്കിയത്. അദ്ദേഹത്തിനൊപ്പം ചന്ദ്രനെ ചുറ്റാന്‍ വെറുതെ ഒരു അപേക്ഷ അയച്ചാല്‍ മാത്രംപോര. ടിവിഷോയില്‍ പങ്കെടുത്ത് വിജയിക്കണം. വെബ് സ്ട്രീമിങ് സര്‍വീസിലൂടെയുള്ള ടിവി ഷോയിലൂടെയാണ് കാമുകിയെ കണ്ടെത്തുക. താന്‍ മധ്യവയസിലെ ഏകാന്തര അനുഭവിക്കുകയാണെന്നും അതിനാലാണ് ഇതിനോട് സമ്മതം മൂളിയത് എന്നുമാണ് അദ്ദേഹം പറയുന്നത്. 

എങ്ങനെ ജീവിക്കണമെന്നാണോ ഞാന്‍ വിചാരിച്ചത് അതുപോലെയാണ് താന്‍ ഇതുവരെ ജീവിച്ചത്. ഇപ്പോള്‍ എനിക്ക് 44 വയസായി. ഏകാന്തതയും ശൂന്യയും എന്നെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഒരു കാര്യത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു പെണ്ണിനെ തുടര്‍ന്നും സ്‌നേഹിക്കുക' പരസ്യത്തില്‍ യുസാക പറയുന്നു. ചന്ദ്രനിലേക്ക് യാത്രചെയ്യുന്ന ആദ്യത്തെ സ്ത്രീയായിക്കൂടാ? എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. 

2020 ജനുവരി 17 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയത്. അപേക്ഷകര്‍ക്കൊപ്പം സമയം ചെലവഴിച്ച ശേഷം മാര്‍ച്ചിന്റെ അവസാനത്തോടെയാവും അന്തിമ തീരുമാനം വരിക. 2023 ലാണ് അദ്ദേഹം ചാന്ദ്രയാത്ര നടത്താന്‍ ഒരുങ്ങുന്നത്. ഇലോന്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിലൂടെ യാത്ര ചെയ്യാന്‍ പോകുന്ന ആദ്യത്തെ സ്വകാര്യ യാത്രികാനാണ് ഇദ്ദേഹം. കാമുകിയെ കൂടാതെ നിരവധി കലാകാരന്മാരെയും കൂടെ കൊണ്ടുപോകാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. 

രണ്ട് സ്ത്രീകളിലാണ് രണ്ട് മക്കളും ഇദ്ദേഹത്തിനുണ്ട്. ഓണ്‍ലൈന്‍ ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയാണ് യുസാകു. കഴിഞ്ഞവര്‍ഷമാണ് കമ്പനി യാഹുവിന് വിറ്റത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com