പൂപാത്രം മുതല്‍ സ്യൂട്ട്‌കേസ് വരെ; പ്ലാസ്റ്റിക് നിരോധിച്ചപ്പോള്‍ തായ്‌ലാന്‍ഡുകാര്‍ പകരം കണ്ടെത്തിയ വഴികള്‍ 

പ്ലാസ്റ്റിക് അപ്രതക്ഷ്യമായതോടെ തായ്‌ലാന്‍ഡുകള്‍ പകരം കണ്ടെത്തിയ മാര്‍ഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു
പൂപാത്രം മുതല്‍ സ്യൂട്ട്‌കേസ് വരെ; പ്ലാസ്റ്റിക് നിരോധിച്ചപ്പോള്‍ തായ്‌ലാന്‍ഡുകാര്‍ പകരം കണ്ടെത്തിയ വഴികള്‍ 

പുതുവര്‍ഷത്തില്‍ പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറഞ്ഞതിന് പിന്നാലെ പകരം എന്തെന്ന് തലപുകഞ്ഞ് ചിന്തിക്കുകയാണ് ജനങ്ങള്‍. കേരളത്തിലുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന ചില മാതൃകകള്‍ തായ്‌ലാന്‍ഡില്‍ കാണാം. 

രസകരമായ മാര്‍ഗങ്ങളാണ് തായ്‌ലാന്‍ഡ് ജനത പരീക്ഷിക്കുന്നത്. പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി വലിയ പൂപാത്രവുമായിട്ടാണ് ഒരാളെത്തിയത്. വീല്‍ ബാരോയാണ് മറ്റൊരാള്‍ കൊണ്ടുവന്നത്. സ്യൂട്ട്‌കേസുകളും ബക്കറ്റുകളും വരെ അവര്‍ ഉപയോഗിക്കുന്നു. 

2020നെ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചാണ് തായ്‌ലാന്‍ഡ് സ്വീകരിച്ചത്. പ്ലാസ്റ്റിക് അപ്രതക്ഷ്യമായതോടെ തായ്‌ലാന്‍ഡുകള്‍ പകരം കണ്ടെത്തിയ മാര്‍ഗങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com