പ്ലാസ്റ്റിക്കിൽ നിന്ന് 18 ക്യാരറ്റ് സ്വർണമുണ്ടാക്കാം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തൽ

നിലവിലെ സ്വർണംപോലെ തിളക്കമുള്ളതും ഭാരം കുറഞ്ഞതുമായ സ്വർണമാ‌ണ് പ്ലാസ്റ്റിക്കിൽ നിന്നുണ്ടാക്കുന്നത്
പ്ലാസ്റ്റിക്കിൽ നിന്ന് 18 ക്യാരറ്റ് സ്വർണമുണ്ടാക്കാം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തൽ

ഇന്ന് ലോകത്തിൽ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളെ പ്രകൃതിയ്ക്ക് ദോഷമുണ്ടാക്കാതെ എങ്ങനെ സംസ്കരിക്കും എന്നാണ് പ്രധാന ചിന്ത.  എന്നാൽ ഇനി പ്ലാസ്റ്റിക്കിന് പൊന്നിന്റെ വിലയാണ്. പ്ലാസ്റ്റിക്കിൽ നിന്ന് സ്വർണം ഉൽപ്പാദിപ്പിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു വിഭാ​ഗം ​ഗവേഷകർ. നിലവിലെ സ്വർണംപോലെ തിളക്കമുള്ളതും ഭാരം കുറഞ്ഞതുമായ സ്വർണമാ‌ണ് പ്ലാസ്റ്റിക്കിൽ നിന്നുണ്ടാക്കുന്നത്. 

പ്ലാസ്റ്റിക്കിന്റെ മൂശ (matrix)യിൽ നിന്നാണ് സ്വർണ സമാനമായ ലോഹം സൃഷ്ടിച്ചെടുക്കുന്നത്. 18 ക്യാരറ്റിൽ വരുന്ന സ്വർണത്തിന് അവിശ്വസനീയമായ രീതിയില്‍ ഭാരക്കുറവാണ്. സ്വിറ്റ്സര്‍ലൻഡ് യൂണിവേഴ്‌സിറ്റിയായ ഇറ്റിഎച്ച് സൂറിചില്‍ നിന്നുള്ള ടീമാണ് പുതിയ സ്വര്‍ണം സൃഷ്ടിച്ചത്. ആഭരണങ്ങള്‍ പ്രത്യേകിച്ച് വാച്ചിന്റെ ചെയ്‌നുകളും മറ്റും ഈ സ്വർണത്തിലൂടെ ഉണ്ടാക്കിയെടുക്കാം എന്നാണ് വിലയിരുത്തുന്നത്. 

പരമ്പരാഗത സ്വര്‍ണത്തേക്കാള്‍ 5 മുതല്‍ 10 തവണ വരെ ഭാരക്കുറവ് പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. പരമ്പരാഗത 18 ക്യാരറ്റ് സ്വര്‍ണത്തില്‍ മൂന്നില്‍ രണ്ടുസ്വര്‍ണവും ബാക്കി ചെമ്പുമാണ്. ഇതിന്റെ സാന്ദ്രത ഏകദേശം 15 g/cm3 ആണ്. ഇവിടെ പ്രോട്ടീന്‍ ഫൈബറുകളും പോളിമല്‍ ലാറ്റെക്‌സും ഉപയോഗിച്ച് ഒരു മൂശ സൃഷ്ടിക്കുകയായിരുന്നു. ഇവയ്ക്കിടയില്‍ അവര്‍ സ്വര്‍ണത്തിന്റെ നാനോക്രിസ്റ്റലുകളുടെ നേര്‍ത്ത ഡിസ്‌കുകള്‍ പാകുകയായിരുന്നു. 

ഇതു കൂടാതെ, പുതിയ കനം കുറഞ്ഞ സ്വര്‍ണത്തില്‍, വായുവിന്റെ സൂക്ഷ്മവും, അദൃശ്യവുമായ പോക്കറ്റുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വര്‍ണത്തിന്റെ പ്ലെയ്റ്റ്‌ലെറ്റസും പ്ലാസ്റ്റിക്കും ഉരുകിച്ചേര്‍ന്നുണ്ടാകുന്ന വസ്തു എളുപ്പത്തില്‍ ഉല്‍പ്പന്നമാക്കിയെടുക്കാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നത്. ലിയോണി വാന്റ് ഹാഗിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് അത്ഭുതകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 

പുതിയ സ്വര്‍ണത്തിന് പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളാണ് ഉള്ളത്. ഇതിന്റെ ഒരു ഭാഗം താഴെ വീണാല്‍ പ്ലാസ്റ്റിക്ക് വീഴുന്ന ശബ്ദമാണ് കേള്‍ക്കുക. എന്നാല്‍, ഇത് ശരിക്കുള്ള സ്വര്‍ണം പോലെ തിളങ്ങുകയും ചെയ്യും. പുതിയ വസ്തുവും മിനുക്കിയെടുക്കുകയും പല തരം ആഭരണങ്ങളാക്കുകയും ചെയ്യാമത്രെ. പുതിയ വസ്തുവിന്റെ നിര്‍മാണത്തില്‍ എത്ര സ്വര്‍ണം ഉപയോഗിച്ചിരിക്കുന്നു എന്നതിനെ ആസ്പദമാക്കി അതിന്റെ കട്ടി മാറ്റുകയും ചെയ്യാം.

മൂശയിലെ ലാറ്റക്‌സിനു പകരം പോളിപ്രോപിലീന്‍ (polypropylene) തുടങ്ങിയ പ്ലാസ്റ്റിക്കും ഉപയോഗിക്കാം. പോളിപ്രോപിലീന്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് നിശ്ചിത ഊഷ്മാവില്‍ ദ്രാവക രൂപത്തിലാകും. അതുകൊണ്ട് പോളിപ്രോപിലീന്‍ ഉപയോഗിച്ചു നിര്‍മിച്ച പ്ലാസ്റ്റിക് സ്വര്‍ണവും ഉരുക്കുകയും ചെയ്യാം. എന്നാല്‍, ശരിക്കുള്ള സ്വര്‍ണം ഉരുക്കുന്നത്ര ചൂടു വേണ്ടാ താനും. പ്ലാസ്റ്റിക് സ്വര്‍ണത്തിന് ആഭരണ നിര്‍മ്മാണവും വാച്ചിന്റെ ചെയിൻ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാം. കൂടാതെ, കെമിക്കല്‍ ദ്രവീകരണത്തിനും ഇലക്ട്രോണിക് ആവശ്യങ്ങള്‍ക്കും റേഡിയേഷന്‍ ഷീല്‍ഡ് നിര്‍മിക്കാനും പ്രയോജനപ്പെടുമെന്നും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com