ബൈക്കില്‍ നിന്ന് വീണ യുവതി പിന്നാലെ വന്ന കാറിന് അടിയില്‍ കുടുങ്ങി; ഓടിക്കൂടിയവര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി പുറത്തെടുത്തു; വിഡിയോ

നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീണ യുവതി തൊട്ടു പിന്നാലെ വന്ന കാറിനടിയില്‍ പെടുകയായിരുന്നു
ബൈക്കില്‍ നിന്ന് വീണ യുവതി പിന്നാലെ വന്ന കാറിന് അടിയില്‍ കുടുങ്ങി; ഓടിക്കൂടിയവര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തി പുറത്തെടുത്തു; വിഡിയോ

പകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോഴാണ് ചേര്‍ത്തുപിടിക്കലിന്റെ ശക്തി നാം അറിയുന്നത്. കണ്ടുപരിചയം പോലുമില്ലാത്തവര്‍ നമ്മുടെ രക്ഷയ്‌ക്കെത്തും. ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത് ഒത്തൊരുമയുടെ ഒരു വിഡിയോ ആണ്. അപകടത്തില്‍പ്പെട്ട ആളിനെ രക്ഷിക്കാനായി ഒരു കാര്‍ ഉയര്‍ത്തുകയാണ് കുറേ ആളുകള്‍ ചേര്‍ന്ന്. ചൈനയിലെ ഗുനാന്‍ങ്‌സി സുആന്‍ങ് പ്രവിശ്വയിലാണ് സംഭവമുണ്ടായത്. 

ബൈക്കില്‍ പോവുകയായിരുന്ന ഒരു യുവതിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ വീണ യുവതി തൊട്ടു പിന്നാലെ വന്ന കാറിനടിയില്‍ പെടുകയായിരുന്നു. യുവതിയേയും കൊണ്ട് കുറച്ചുദൂരം മുന്നോട്ടു നീങ്ങിയതിന് ശേഷമാണ് കാര്‍ നിന്നത്. അപകടം കണ്ട് വഴിയെ പോവുകയായിരുന്നവര്‍ കാറിന് അടുത്തേക്ക് എത്തി. യുവതി കാറിനടിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മനസിലാക്കിയതോടെ എല്ലാവരും ചേര്‍ന്ന് കാര്‍ ഉയര്‍ത്തുകയായിരുന്നു. 

മുപ്പതില്‍ അധികം പേരാണ് യുവതിയെ രക്ഷിക്കാന്‍ ഒത്തുകൂടിയത്. കാറിന് അടിയില്‍ നിന്ന് പുറത്തെത്തിച്ച യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവഹാനിയാകുന്ന പരിക്കുകള്‍ യുവതിക്കുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങുകയാണ് വിഡിയോ. ഇത് ആദ്യമായല്ല ചൈനയില്‍ ഇത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ജൂലൈയില്‍ മിനി ബസ്സാണ് നിരവധി പേര്‍ ചേര്‍ന്ന് ഉയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com