സ്ലീപ്പിങ് ബ്യൂട്ടിയായി കാമുകി, രാജകുമാരനായി കാമുകനും; ഇതിലും മികച്ച വിവാഹഭ്യര്‍ത്ഥനയുണ്ടാകുമോ? വൈറലായി വിഡിയോ

ഹോളിവുഡ് സിനിമ സംവിധായകന്‍ ലീ ലോയ്ച്‌ലറാണ് തന്റെ കാമുകി ശ്രുതി ഡേവിഡിനെ ഞെട്ടിച്ചത്
സ്ലീപ്പിങ് ബ്യൂട്ടിയായി കാമുകി, രാജകുമാരനായി കാമുകനും; ഇതിലും മികച്ച വിവാഹഭ്യര്‍ത്ഥനയുണ്ടാകുമോ? വൈറലായി വിഡിയോ

ത്രയും നാള്‍ കൂടെയുണ്ടായിരുന്ന തന്റെ പ്രണയത്തെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ആ നിമിഷം. കൈയില്‍ പൂവുമായി വിവാഹഭ്യര്‍ത്ഥന നടത്തുന്ന ആ നിമിഷങ്ങള്‍ പലരുടേയും ജീവിതത്തിലെ മനോഹരമായ ചിത്രമാണ്. ഇത് സ്‌പെഷ്യലാക്കാന്‍ കഷ്ടപ്പെടുന്നവരും നിരവധിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു പ്രപ്പോസല്‍ വിഡിയോ ആണ്. 

ബോസ്റ്റണിലെ സിനിമ തീയെറ്ററിലാണ് സര്‍പ്രൈസ് പ്രപ്പോസല്‍ നടന്നത്. ഹോളിവുഡ് സിനിമ സംവിധായകന്‍ ലീ ലോയ്ച്‌ലറാണ് തന്റെ കാമുകി ശ്രുതി ഡേവിഡിനെ ഞെട്ടിച്ചത്. സിനിമക്കാരനായതിനാല്‍ സിനിമ തന്നെയായിരുന്നു ലീയുടെ അയുധം. കാമുകിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സ്ലീപിങ് ബ്യൂട്ടിയെയാണ് ഇതിനായി ലീ ഉപയോഗിച്ചത്. തന്നെയും കാമുകിയേയും സിനിമയിലെ നായകനും നായികയുമാക്കി മാറ്റി ആനിമേറ്റ് ചെയ്തായിരുന്നു വിവാഹഭ്യര്‍ത്ഥന നടത്തിയത്. 

ഇതിനായി തീയെറ്റര്‍ മുഴുവനും ലീ വാകയ്‌ക്കെടുത്തു. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു സര്‍പ്രൈസ്. സ്ലീപിങ് ബ്യൂട്ടിയിലെ അവസാന രംഗമാണ് റീ ആനിമേറ്റ് ചെയ്തത്. പ്രിന്‍സ് ഫിലിപ്പായി ലീയും അറോറയായി ശ്രുതിയേയും കൊണ്ടുവന്നു. ചുംബനം നല്‍കി അറോറയെ രാജകുമാരന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നതും തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നതുമായിരുന്നു രംഗം. ഇത് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ലീ ശ്രുതിയ്ക്ക് മുന്‍പില്‍ മോതിരവുമായി മുട്ടുകുത്തി നിന്നു. 

ലീയുടെ സര്‍പ്രൈസ് കുറച്ചൊന്നുമല്ല ശ്രുതിയെ ഞെട്ടിച്ചത്. ജനുവരി ഒന്‍പതിനാണ് ഇതിന്റെ വിഡിയോ യൂട്യൂബില്‍ വന്നത്. തീയെറ്ററിനുള്ളില്‍ ഒളിക്യാമറ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. ആറ് മാസമെടുത്താണ് ലീ വിഡിയോ തയാറാക്കിയത്. ഇതിലും മികച്ച വിവാഹാഭ്യര്‍ത്ഥനയുണ്ടാവില്ല എന്നാണ് വിഡിയോ കണ്ടവരെല്ലാം അഭിപ്രായം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com