ആദ്യ ജൈവ റോബോട്ടുമായി ശാസ്ത്രലോകം; തവളയുടെ ഭ്രൂണത്തില്‍ നിന്ന്, പ്രത്യേകതകള്‍ ഇങ്ങനെ

ടുഫ്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ റീജനറേറ്റീവ് ആന്‍ഡ് ഡെവലപ്പ്‌മെന്റല്‍ ബയോളജിയിലാണ് സീനബോട്ട്‌സിന്റെ ജനനം
ആദ്യ ജൈവ റോബോട്ടുമായി ശാസ്ത്രലോകം; തവളയുടെ ഭ്രൂണത്തില്‍ നിന്ന്, പ്രത്യേകതകള്‍ ഇങ്ങനെ

ലണ്ടന്‍: മനുഷ്യന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജൈവ റോബോട്ടിനെ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. തവളയുടെ ഭ്രൂണത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ ജൈവ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്. 

ആരോഗ്യനില വഷളായ രോഗികളുടെ ശരീരത്തിലേക്ക് മരുന്ന് നല്‍കാനും, സമുദ്രമലിനീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടാനും ഈ ജൈവ റോബോട്ടുകളെ ഉപയോഗപ്പെടുത്താം എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണക്കു കൂട്ടല്‍. 

സീനോബോട്ട്‌സ് എന്നാണ് ഇവയ്ക്ക് നല്‍കിയ പേര്. ടുഫ്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ റീജനറേറ്റീവ് ആന്‍ഡ് ഡെവലപ്പ്‌മെന്റല്‍ ബയോളജിയിലാണ് സീനബോട്ട്‌സിന്റെ ജനനം. ഒരു സൂപ്പര്‍ കംപ്യൂട്ടന്‍ ഡിസൈന്‍ ചെയ്തതിന് ശേഷം ബയോളജിസ്റ്റുകളുടെ ഒരു സംഘമാണ് ഇതിനെ നിര്‍മിച്ചത്. 

ജീവനുള്ള പ്രോഗ്രാം ചെയ്യപ്പെട്ട ജീവി എന്നാണ് ഇതിനെ കുറിച്ച് ശാസ്ത്രലോകം പറയുന്നത്. കേടുപാടുകള്‍ സംഭവിച്ചാല്‍ സ്വയം പരിഹരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. റേഡിയ ആക്ടീവ് സ്ഥലങ്ങളിലും മൈക്രോസ്‌കോപ്പ് തലത്തിലും മറ്റും ഇവയെ ഉപയോഗപ്പെടുത്താം. 

ഇവയുടെ നിര്‍മാണം സംബന്ധിച്ച വിശദാംശങ്ങള്‍ ഗവേഷക സംഘം പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. എന്നാല്‍ ഇവയുടെ ന്യൂനതകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിപ്പിച്ചു നോക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com