ആഴ്ചയില്‍ ഭക്ഷണം കഴിക്കുന്നത് ഏഴ് തവണ മാത്രം; ട്വിറ്റര്‍ സിഇഒ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

ഇലക്കറികളും, മത്സ്യവും, മാംസവും അത്താഴത്തില്‍ ഉള്‍പ്പെടുത്തും. ഇതിനൊപ്പം ഡാര്‍ക്ക് ചോക്കലേറ്റും
ആഴ്ചയില്‍ ഭക്ഷണം കഴിക്കുന്നത് ഏഴ് തവണ മാത്രം; ട്വിറ്റര്‍ സിഇഒ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്‌കോ: ആഴ്ചയില്‍ ഏഴ് ദിവസം മാത്രം ഭക്ഷണം. അതും രാത്രി മാത്രം. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ ഭക്ഷണക്രമമാണ് ഇപ്പോള്‍ എല്ലാവരേയും കൗതുകത്തിലാക്കുന്നത്. 

വിപാസന ധ്യാനവും, ഇടവിട്ടുള്ള ഉപവാസവും ഐസ് ബാത്തുമെല്ലാം ചെയ്തുമാണ് ആരോഗ്യം സംരക്ഷിക്കുന്നതെന്ന് ഡോര്‍സി പറയുന്നു. യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആരോഗ്യ സംരക്ഷണത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. 

ഇലക്കറികളും, മത്സ്യവും, മാംസവും അത്താഴത്തില്‍ ഉള്‍പ്പെടുത്തും. ഇതിനൊപ്പം ഡാര്‍ക്ക് ചോക്കലേറ്റും. ദിവസേന രണ്ട് മണിക്കൂര്‍ ധ്യാനം നിര്‍ബന്ധമാണ്. ഐസ് ബാത്ത് എല്ലാ ദിവസങ്ങളിലും ചെയ്യാറില്ല. ഇതെല്ലാം ജോലിയില്‍ മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ തന്നെ സഹായിക്കുന്നതായി ജാക്ക് ഡോര്‍സി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷവും തന്റെ ഭക്ഷണ ക്രമത്തിലെ രഹസ്യങ്ങള്‍ ജാക്ക് ഡോര്‍സി വെളിപ്പെടുത്തിയിരുന്നു. അന്ന് സ്വന്തം ശരീരത്തെ ഇത്തരം ഭക്ഷണക്രമത്തിലൂടെ പീഡിപ്പിക്കുന്ന ഇദ്ദേഹത്തിനെതിരെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com