ദിനോസോറുകള്‍ ചത്തൊടുങ്ങിയതിന് കാരണം ഇന്ത്യന്‍ അഗ്നിപര്‍വത സ്‌ഫോടനമോ?; പുതിയ കണ്ടെത്തല്‍, പഠനം 

ദിനോസോറുകള്‍ ചത്തൊടുങ്ങിയതിന് കാരണം ഇന്ത്യന്‍ അഗ്നിപര്‍വത സ്‌ഫോടനമോ?; പുതിയ കണ്ടെത്തല്‍, പഠനം 
ദിനോസോറുകള്‍ ചത്തൊടുങ്ങിയതിന് കാരണം ഇന്ത്യന്‍ അഗ്നിപര്‍വത സ്‌ഫോടനമോ?; പുതിയ കണ്ടെത്തല്‍, പഠനം 

ശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി അടക്കിവാണിരുന്ന ദിനോസോറുകള്‍ എങ്ങനെ അപ്രത്യക്ഷമായി. നിരവധി വാദങ്ങളാണ് ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞരും ഗവേഷകരും മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ത്യയിലെ ഡെക്കാണ്‍ മേഖലയില്‍ ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനമാണ് ദിനോസോറുകളെ കൊന്നൊടുക്കിയത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. എന്നാല്‍ ഇപ്പോള്‍ അതിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഇന്ത്യയിലെ അഗ്നിപര്‍വത സ്‌ഫോടനമല്ല, മറിച്ച് അതിനും ഒരുപാടു കാലത്തിനു ശേഷമുണ്ടായ ഉല്‍ക്കാപതനമാണ് ദിനോസോറുകളെ ഇല്ലാതാക്കിയതെന്നാണ് സയന്‍സ് മാഗസിന്റെ പുതിയ ലക്കത്തിലെ പഠനം പറയുന്നത്. അഗ്നപര്‍വത സ്‌ഫോടനങ്ങളിലൂടെ ഏതെങ്കിലും ജീവവര്‍ഗം കൂട്ടത്തോടെ ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാവാം എന്നു പഠനം പറയുന്നു. സ്‌ഫോടനത്തിലൂടെ വന്‍തോതില്‍ സള്‍ഫര്‍ ഡൈഓക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തുവരുന്നതിനാലാണ് ഇത്. ഇത്തരത്തില്‍ വാതകങ്ങള്‍ പുറത്തുവരുന്നത് കാലാവസ്ഥയെ ബാധിക്കുകയും പരിസരത്തെ അസഡിഫൈ ചെയ്യുകയും ചെയ്യുമെന്ന് പഠനം പറയുന്നു.

എന്നാല്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ദിനോസോറുകള്‍ കൂട്ടത്തോടെ ഒടുങ്ങിയതിന് ഒരുപാടു മുമ്പാണ്, ഇന്ത്യയിലെ ഡെക്കാണ്‍ മേഖലയില്‍ വന്‍ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 

സ്‌ഫോടനത്തിലൂടെ വാതക നിര്‍ഗമനം ഉണ്ടായതിന്റെ കാലം കണക്കാക്കിയാണ്, യേല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പിന്‍ഹലി ഹള്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ആഗോളതലത്തിലെ താപ വ്യതിയാനവും അക്കാലത്തേതെന്നു കരുതുന്ന ഫോസിലുകളിലെ കാര്‍ബണ്‍ ആറ്റവും താരതമ്യം ചെയ്താണ് നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com