'അമ്മയേ പോയിട്ടുള്ളു, ഏട്ടനെ നോക്കാന്‍ ഞങ്ങളുണ്ട്...; വ്യാജ അക്കൗണ്ടുകൊണ്ട് നിങ്ങള്‍ എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നത്?' 

'അമ്മയേ പോയിട്ടുള്ളു, ഏട്ടനെ നോക്കാന്‍ ഞങ്ങളുണ്ട്...; വ്യാജ അക്കൗണ്ടുകൊണ്ട് നിങ്ങള്‍ എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നത്?' 

മുപ്പതാണ്ടായി ബുദ്ധിവികാസമില്ലാത്ത മകന്‍ ശരത് ചന്ദ്രനെ പൊന്നുപോലെ നോക്കിപ്പോന്ന അമ്മ ഷൈലജയുടെ മരണം സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ ചര്‍ച്ചയായിരുന്നു. ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തിനു സമീപം ദേവാമൃതത്തില്‍ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ഷൈലജ തിങ്കളാഴ്ച രാത്രിയാണു മരിച്ചത്.

മുപ്പതു വയസ്സുള്ള മകന്‍ ശരത് ചന്ദ്രന് ബുദ്ധിവികാസം കുറവാണ്. ശാരീരിക അസ്വസ്ഥകള്‍ക്കിടയിലും ഷൈലജയാണ് മകനെ പരിപാലിച്ചിരുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ശരത് ചന്ദ്രനെ സഹായിക്കാന്‍ എന്ന വ്യാജേന വ്യാജ ബാങ്ക് അക്കൗണ്ട് നമ്പറുകളുമായി രംഗത്തെത്തി. ഇതിനെതിരെ ശരത് ചന്ദ്രന്റെ സഹോദരന്‍ ശ്യാം ചന്ദ്രന്‍ രംഗത്തെത്തി. 

ശ്യാം ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: 

ഇത് ഷൈലജ, എന്റെ അമ്മയാണ്. എന്റെ ഏട്ടന്‍ ആണ് ശരത്. അമ്മ മരണപ്പെട്ട ഈ ഒരു അവസ്ഥയില്‍ ഇത് പോലത്തെ ഒരു fake news ഇടുന്നതത് കൊണ്ട് നിങള്‍ എന്ത് ലാഭം ആണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയില്ല. അമ്മ പോയ ശേഷം ഏട്ടനെ നോക്കാനായി സഹായം തേടുന്നു എന്ന രീതിയില്‍. ഏട്ടനെ പൊന്ന് പോലെ നോക്കാന്‍ ഞാനും എന്റെ അച്ഛനും അനുജത്തിയും ബാക്കി കുടുംബക്കാരും ഉണ്ട്. ഈ പോസ്റ്റില്‍ നിന്ന് അമ്മയുടെയും എട്ടന്റെയും വിവരങ്ങള്‍ remove ചെയ്യണം എന്ന് പറഞ്ഞ് പല ഗ്രൂപ്പ് കള്‍ക്കും മെസ്സേജ് അയച്ചു .. പലരും ചെയ്തു, ചിലര്‍ മറുപടി അയച്ചില്ല. ചില ഗ്രൂപ്പുകളില്‍ account number അടക്കം ഉള്ള പോസ്റ്റുകള്‍ കാണാന്‍ ഇടയായി , ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോവാന്‍ നോക്കുന്നു. പല പ്രധാന മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിരിക്കുന്നു. പലരും സത്യാവസ്ഥ മനസ്സിലാക്കാതെ സഹായങ്ങള്‍ offer ചെയ്യുന്നു, പോസ്റ്റ് share ചെയ്യുന്നു. ദയവായി മനസ്സിലാക്കുക, ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഏട്ടന് ഞങ്ങള്‍ കൂടെ ഉണ്ട്.. എട്ടന്‍ ഒറ്റയ്ക്കല്ല.
ദയവായി ഈ പോസ്റ്റ് share ചെയ്യുക.... And plz don't spread such news in this situation
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com