ഇന്ത്യന്‍ ഭരണഘടന മഹറായി ചോദിച്ച് വധു; നൂറുപുസ്തകങ്ങള്‍ നല്‍കി വരന്‍

മുസ്‌ലിം മതവിശ്വാസികള്‍ക്കിടയില്‍ വധുവിന് സമ്മാനം നല്‍കുന്ന ചടങ്ങിനെയാണ് മഹര്‍ എന്നു വിളിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന മഹറായി ചോദിച്ച് വധു; നൂറുപുസ്തകങ്ങള്‍ നല്‍കി വരന്‍

കൊല്ലം:  മുസ്‌ലിം മതവിശ്വാസികള്‍ക്കിടയില്‍ വധുവിന് സമ്മാനം നല്‍കുന്ന ചടങ്ങിനെയാണ് മഹര്‍ എന്നു വിളിക്കുന്നത്. സാധാരാണ വസ്ത്രങ്ങളോ സ്വര്‍ണമോ ഒക്കെയാണ് വധു മഹറായി ചോദിക്കുക. എന്നാല്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തരായി മാറ്റത്തിന് ശ്രമിച്ചിരിക്കുകയാണ് കൊല്ലം സ്വദേശികളായ ഇജാസ് ഹക്കീമും ഭാര്യ അജ്‌നയും. എന്താണ് മഹറായി വേണ്ടതെന്ന ചോദ്യത്തിന് അജ്‌ന ആവശ്യപ്പെട്ടത് നൂറു പുസ്തകങ്ങളാണ്. 

എന്തൊക്കെ പുസ്തകങ്ങളാണ് വേണ്ടതെന്ന ചോദ്യത്തിന് അജ്‌നുയുടെ ആദ്യ ഉത്തരം ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു. ഭഗവത്ഗീതയും ഖുറാനും ബൈബിളും അജാസ് സമ്മാനിച്ച പുസ്തകങ്ങള്‍ക്കൊപ്പമുണ്ട്. 

മഹറായി പുസ്തകം നല്‍കുന്നു എന്നത് ആദ്യം ഉള്‍ക്കൊള്ളാന്‍ ബന്ധുമിത്രങ്ങളില്‍ പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. പക്ഷെ അധ്യാപകരായ രക്ഷിതാക്കള്‍ പുസ്തകത്തോളം ലിയ സമ്മാനമില്ല എന്ന് ആശീര്‍വദിച്ച് തങ്ങള്‍ക്കൊപ്പം നിന്നു എന്ന് അജ്‌നയും ഇജാസും പറയുന്നു.

ഇപ്പോള്‍ പലരും സംശയം ഉന്നയിക്കുന്നത് ഇത് പ്രണയവിവാഹമാണോ എന്നാണ്, പക്ഷേ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണെന്ന് വധൂവരന്‍മാര്‍ പറയുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹാലോചന വരുന്നത്. ചടയമംഗലത്ത് തന്നെയായിരുന്നു രണ്ടു കൂട്ടരുടെയും വീട്. മാതാപിതാക്കള്‍ക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുന്‍പരിചയമെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com