കൈകൂപ്പി കാര്യമായ പ്രാര്‍ത്ഥനയിലാണ്, വിരലുകള്‍ക്കിടയില്‍ കോലുമിട്ടായിയും; അസംബ്ലിക്കിടയിലെ കുസൃതി, വിഡിയോ വൈറല്‍

കൂപ്പിപിടിച്ചിരിക്കുന്ന കൈയ്യില്‍ ഒളുപ്പിച്ചിട്ടുള്ള കോലുമിട്ടായി കാണാം. തരംകിട്ടുമ്പോഴെല്ലാം മിട്ടായി നുണയുന്നുമുണ്ട് ഈ സൂത്രശാലി
കൈകൂപ്പി കാര്യമായ പ്രാര്‍ത്ഥനയിലാണ്, വിരലുകള്‍ക്കിടയില്‍ കോലുമിട്ടായിയും; അസംബ്ലിക്കിടയിലെ കുസൃതി, വിഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല  വിഡിയോകളും പലപ്പോഴും ചിരിപടര്‍ത്തുന്നവയാണ്. ചിലതൊക്കെ മധുര ഓര്‍മ്മകള്‍ സമ്മാനിക്കുന്നതും. അത്തരത്തില്‍ ഒരു വിഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥനായ അവിനാഷ് ശരന്‍ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്. സ്‌കൂളില്‍ രാവിലത്തെ അസംബ്ലിക്കിടയില്‍ സൂത്രത്തില്‍ കോലുമിട്ടായി ചപ്പിക്കൊണ്ടിരിക്കുന്ന കുട്ടിയെയാണ് വിഡിയോയില്‍ കാണാനാകുക. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ഇതുമായി റിലേറ്റ് ചെയ്യാന്‍ കഴിയും എന്ന് കുറിച്ചാണ് അവിനാഷ് ശരന്‍ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആദ്യം കണ്ടാല്‍ കുട്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്നതായാണ് തോന്നുന്നത്. എന്നാല്‍ കൂടുതല്‍ ശ്രദ്ധിച്ചുനോക്കിയാല്‍ കൂപ്പിപിടിച്ചിരിക്കുന്ന കൈയ്യില്‍ ഒളുപ്പിച്ചിട്ടുള്ള കോലുമിട്ടായി കാണാം. തരംകിട്ടുമ്പോഴെല്ലാം മിട്ടായി നുണയുന്നുമുണ്ട് ഈ സൂത്രശാലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com