വാലില്‍ പിടിച്ച് തൂങ്ങി യുവാവ്, വേദനയിലും ശാന്തനായി മുന്നോട്ടുപോകുന്ന കാട്ടാന: വൈറല്‍ വീഡിയോ

ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് പിന്മാറിയ ആനയുടെ വാലില്‍ പിടിച്ച് വലിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു
വാലില്‍ പിടിച്ച് തൂങ്ങി യുവാവ്, വേദനയിലും ശാന്തനായി മുന്നോട്ടുപോകുന്ന കാട്ടാന: വൈറല്‍ വീഡിയോ

കൊല്‍ക്കത്ത:  ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് പിന്മാറിയ ആനയുടെ വാലില്‍ പിടിച്ച് വലിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തുടര്‍ച്ചയായി വാലില്‍ പിടിച്ച് വലിച്ചിട്ടും യാതൊരു പ്രകോപനവും ഉണ്ടാകാതെ കാട്ടാന മുന്നോട്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്ന് ഓടുകയാണ് ആന. ആനയുടെ പിന്നാലെ ചെന്ന് വലില്‍ പിടിച്ച് വലിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാള്‍ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവിനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് പകരം സമീപത്ത് കൂട്ടംകൂടിയ ആളുകള്‍ ചിരിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങളില്‍ സൂക്ഷിച്ച് നോക്കിയാല്‍ സായുധരായാണ് ആള്‍ക്കൂട്ടം ആനയ്ക്കും ചുറ്റും തടിച്ചുകൂടിയിരിക്കുന്നത് എന്ന് കാണാം. ഇവരുടെ കയ്യില്‍ വടിയും മറ്റും ഉണ്ട്.ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഗ്രാമത്തില്‍ ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങള്‍ കൂടുതലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com