ഇങ്ങനെയും കുളിക്കാം!; ബൈക്ക് ഓടിക്കുന്നതിനിടെ വിസ്തരിച്ചു കുളി,  പിഴയടപ്പിച്ച് പൊലീസ് (വീഡിയോ)

റോഡിന്റെ ഓരത്ത് നിന്ന് കുളിക്കുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍ കുളിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ?
ഇങ്ങനെയും കുളിക്കാം!; ബൈക്ക് ഓടിക്കുന്നതിനിടെ വിസ്തരിച്ചു കുളി,  പിഴയടപ്പിച്ച് പൊലീസ് (വീഡിയോ)

റോഡിന്റെ ഓരത്ത് നിന്ന് കുളിക്കുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍ കുളിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ? ബൈക്ക് ഓടിക്കുന്നതിനിടയില്‍ കുളിച്ചുകളയാം എന്ന് തീരുമാനിച്ച രണ്ടു വിരുതന്‍മാരെ പൊലീസ് കയ്യോടെ പിടികൂടി. അങ്ങ് വിയറ്റ്‌നാമിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സൗത്ത് വിയറ്റ്‌നാം സ്വദേശിയായ 23കാരനെയും സുഹൃത്തിനെയുമാണ് പൊലീസ് പിടികൂടി പിഴയീടാക്കിയത്. 

ഷര്‍ട്ടുകളില്ലാതെ, ബൈക്കോടിക്കുന്നതിനിടയില്‍ കുളിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാള്‍ വണ്ടി ഓടിക്കുമ്പോള്‍ മറ്റൊരാള്‍ പുറകില്‍ ബക്കറ്റിലെ വെള്ളം കോരി കുളിക്കുകയും ബൈക്ക് ഓടിക്കുന്ന ആളിനെ കുളിപ്പിക്കുകയും ചെയ്യുന്നു. സോപ്പ് തേച്ച് നല്ല വിസ്തരിച്ചുള്ള കുളിതന്നെയാണ് രണ്ടാളും നടത്തുന്നത്! ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനും ഹെല്‍മെറ്റ് വയ്ക്കാത്തതിനും 5,500രൂപയാണ് ഇവര്‍ക്ക് പിഴയടച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com