ഊരാക്കുടുക്കായി കഴുത്തില്‍ ടയര്‍, മുതലയുടെ ദുരിത ജീവിതം; രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അധികൃതര്‍

വര്‍ഷങ്ങളായി മുതലയുടെ കഴുത്തില്‍ കുടുങ്ങിക്കിടക്കുന്ന മോട്ടോര്‍ സൈക്കിള്‍ ടയര്‍ ഊരിയെടുക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച്  അധികൃതര്‍
ഊരാക്കുടുക്കായി കഴുത്തില്‍ ടയര്‍, മുതലയുടെ ദുരിത ജീവിതം; രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അധികൃതര്‍

ജക്കാര്‍ത്ത: വര്‍ഷങ്ങളായി മുതലയുടെ കഴുത്തില്‍ കുടുങ്ങിക്കിടക്കുന്ന മോട്ടോര്‍ സൈക്കിള്‍ ടയര്‍ ഊരിയെടുക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഇന്തോനേഷ്യ. കുടുങ്ങിക്കിടക്കുന്ന ടയര്‍ ഈരാനായി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത സാഹചര്യത്തിലാണ് പാരിതോഷികം പ്രഖ്യാപിച്ച നടപടി.

നാലുമീറ്റര്‍ നീളമുള്ള മുതലയുടെ കഴുത്തില്‍ ടയര്‍ കുടുങ്ങിയത് 2016ലാണ്. ഇന്തോനേഷ്യയിലെ സുലവേസി പ്രവശ്യയിലെ പാലുനദിയിലാണ് ടയര്‍ കുടുങ്ങിയ നിലയില്‍ മുതല കിടക്കുന്നത് ആദ്യം കണ്ടത്. 2018ലെ സുനാമിയെയും ഭൂകമ്പത്തെയും ഈ മുതല അതിജീവിച്ചെങ്കിലും കഴുത്തില്‍ നിന്ന് ടയര്‍ മാറിയിരുന്നില്ല.

കഴുത്തില്‍ കുടുങ്ങി കിടക്കുന്ന ഈ  ടയര്‍ മുതലയെ ദിനം പ്രതി കൊല്ലാതെ കൊല്ലുകയാണെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്. അടുത്തിടെ പ്രവിശ്യയുടെ ഗവര്‍ണര്‍ വീണ്ടും മുതലയെ കണ്ടതോടെയാണ് എങ്ങനെയെങ്കിലും ടയര്‍ ഊരിമാറ്റണമെന്ന ചിന്ത ഉണ്ടായത്. എന്നാല്‍ പാരിതോഷികം പ്രഖ്യാപിച്ചതലൂടെ ഇതിനായി പുറത്തുനിന്ന് ആളുകളെ  വിളിക്കുകയല്ലെന്നും വന്യജീവി പരിപാലനത്തിന്റെയും സംരക്ഷണവും ജനങ്ങളെ അറിയിക്കുയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുതലയെ ശല്യം ചെയ്യരുതെന്നും ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com