നടപ്പാതയിലെ ജീവിതം; തെരുവ് വിളക്ക് വെട്ടത്തിലെ പഠനം; മിന്നുന്ന പത്താംക്ലാസ് വിജയം ഈ പെൺകുട്ടിക്ക് നൽകിയത് പുതിയ ഫ്ലാറ്റ്

 റിസള്‍ട്ട് വന്നപ്പോള്‍ മിന്നും വിജയം. ആ വിജയത്തിനൊപ്പം അവളെ തേടിയെത്തിയത് കയറി താമസിക്കാന്‍ ഒരു ഫ്ലാറ്റ് കൂടിയാണ്
നടപ്പാതയിലെ ജീവിതം; തെരുവ് വിളക്ക് വെട്ടത്തിലെ പഠനം; മിന്നുന്ന പത്താംക്ലാസ് വിജയം ഈ പെൺകുട്ടിക്ക് നൽകിയത് പുതിയ ഫ്ലാറ്റ്

ടപ്പാതയിലാണ് അവളുടെ താമസം, അവിടെയിരുന്ന് പഠിച്ചാണ് അവള്‍ പത്താംക്ലാസ് പരീക്ഷയെഴുതിയത്; റിസള്‍ട്ട് വന്നപ്പോള്‍ മിന്നും വിജയം. ആ വിജയത്തിനൊപ്പം അവളെ തേടിയെത്തിയത് കയറി താമസിക്കാന്‍ ഒരു ഫ്ലാറ്റ് കൂടിയാണ്. 

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ
മകളായ ഭാരതി ഖണ്ഡേക്കറിനാണ് പത്താംക്ലാസ് വിജയം സ്വന്തമായൊരു കിടപ്പാടമുണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഫ്ലാറ്റ് സമ്മാനം നല്‍കിയത്. കുട്ടിയുടെ തുടര്‍ന്നുള്ള പഠന ചെലവ് ഏറ്റെടുക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 

പുതിയ വീട് ലഭിച്ച സന്തോഷം അടക്കിവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഭാരതിയും കുടുംബവും. സ്‌കൂളില്‍ പോയിട്ടില്ലാത്ത താന്‍, കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി പാടുപെടുകയായിരുന്നു എന്ന് ഭാരതിയുടെ അച്ഛന്‍ പറഞ്ഞു. ശിവജി മാര്‍ക്കറ്റിലെ നടപ്പാതയോട് ചേര്‍ന്നുള്ള ചെറിയ കുടിലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് അധികൃതര്‍ പൊളിച്ചുമാറ്റി. 

മറ്റു വഴികളൊന്നുമില്ലാതെ കുടുംബം പാതയോരത്ത് തങ്ങി വരികയായിരുന്നു. ഭാരതിയുടെ അമ്മ അടുത്തുള്ള സ്‌കൂളിലെ ശുചീകരണ തൊഴിലാളിയാണ്. രണ്ട് സഹോദരങ്ങളെ നോക്കാനുള്ള ചുമതല ഭാരതിക്കാണ്. രാത്രി ഒരുമണിവരെ തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ ഭാരതി പഠിക്കാറുണ്ടെന്ന് പിതാവ് പറയുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ 68ശതമാനം മാര്‍ക്ക് വാങ്ങിയ ഭാരതിക്ക് ഐഎഎസ് ഓഫീസര്‍ ആകാനാണ് മോഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com