നൂറ് കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ചീറിപ്പായുന്നു, കാലിനടിയില്‍ സീറ്റ് ലക്ഷ്യമാക്കി വിഷമുളള പാമ്പ്, വാഹനം സഡന്‍ ബ്രേക്കിട്ടു ( വീഡിയോ)

ഓസ്‌ട്രേലിയയില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്നതിനിടെ, കാറിനുളളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായി ഡ്രൈവര്‍
നൂറ് കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ചീറിപ്പായുന്നു, കാലിനടിയില്‍ സീറ്റ് ലക്ഷ്യമാക്കി വിഷമുളള പാമ്പ്, വാഹനം സഡന്‍ ബ്രേക്കിട്ടു ( വീഡിയോ)

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ വാഹനം ഓടിക്കുന്നതിനിടെ, കാറിനുളളില്‍ പാമ്പിനെ കണ്ട് പരിഭ്രാന്തിയിലായി ഡ്രൈവര്‍. വാഹനം ഓടിക്കുന്നതിനിടെ കാലിനടിയില്‍ പാമ്പിനെ കണ്ട് ഭയന്ന് ഡ്രൈവര്‍ വാഹനം തത്ക്ഷണം നിര്‍ത്തുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഓസ്‌ട്രേലിയില്‍ ഹൈവേയില്‍ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. വാഹനം പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാര്യം തിരക്കി. അപ്പോഴാണ് ഡ്രൈവര്‍ തനിക്ക് നേരിട്ട അനുഭവം വിവരിച്ചത്. മാരക വിഷമുളള ഈസ്റ്റേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് യുവാവിനെ ഉപദ്രവിച്ചതെന്ന് ക്യൂന്‍സ്‌ലാന്‍ഡ് പൊലീസ് പറയുന്നു. ഓസ്‌ട്രേലിയയില്‍ പാമ്പു കടിച്ചുളള മരണങ്ങളില്‍ ഭൂരിഭാഗവും ഈസ്റ്റേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ട പാമ്പിന്റെ കടിയേറ്റാണ്.

'നൂറു കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിക്കുകയായിരുന്നു. അതിനിടെ കാലില്‍ എന്തോ സ്പര്‍ശിക്കുന്നതായി സംശയം തോന്നി. ഉടനെ വാഹനം ബ്രേക്കിട്ട് നിര്‍ത്തി. തുടര്‍ന്ന് നോക്കിയപ്പോള്‍ കാലിനടിയില്‍ പാമ്പിനെ കണ്ടു. ഇത് സീറ്റിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു.'- ഡ്രൈവര്‍ ജിമ്മി പറയുന്നു.

ജിമ്മിക്ക് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാമ്പിനെ കണ്ടതിന്റെ ഷോക്കാണ് ജിമ്മിക്കെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com