ആ ചിത്രങ്ങള്‍ക്കും അപ്പുറമാണ് സായ, സോഷ്യല്‍ മീഡിയയില്‍ വൈറലായ കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പറയുന്നു 

സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് സായ എന്ന് പേരിട്ടിരിക്കുന്ന ഈ കരിമ്പുലി. മരത്തിനിടയില്‍ നിന്നും സായ ഒളിഞ്ഞു നോക്കുന്നതും കാട്ടിലൂടെ നടക്കുന്നതുമെല്ലാം വൈറലായിക്കഴിഞ്ഞു
ആ ചിത്രങ്ങള്‍ക്കും അപ്പുറമാണ് സായ, സോഷ്യല്‍ മീഡിയയില്‍ വൈറലായ കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പറയുന്നു 

"ത്രയുംനാള്‍ കാട്ടില്‍ കണ്ടതൊന്നുമായിരുന്നില്ല അത്. ദുരേ നിന്ന് നോക്കിയാല്‍ ഒരു കറുത്ത രൂപം മാത്രം. ആള്‍ ഒരു നാണക്കാരനാണ്, അതുകൊണ്ട് ഞങ്ങളെ ഒന്ന് നോക്കിയിട്ട് ആശാന്‍ ഓടിമാറി", കര്‍ണാടകയിലെ കാട്ടില്‍ നിന്നും കരിമ്പുലിയുടെ അപൂര്‍വ്വ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഷാസ് ജങ് ആദ്യ കൂടിക്കാഴ്ച ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ. 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016ലാണ് ഇത് സംഭവിച്ചത്. കുറച്ച് നിമിഷത്തേക്ക് താന്‍ മരവിച്ചുപോയി എന്നാണ് ഷാസ് പറയുന്നത്. കാമറയെടുക്കാന്‍ പോലും ഡ്രൈവര്‍ ഓര്‍മ്മിപ്പിക്കേണ്ടിവന്നെന്ന് ഷാസ് ഓര്‍ക്കുന്നു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് സായ എന്ന് പേരിട്ടിരിക്കുന്ന ഈ കരിമ്പുലി. മരത്തിനിടയില്‍ നിന്നും സായ ഒളിഞ്ഞു നോക്കുന്നതും കാട്ടിലൂടെ നടക്കുന്നതുമെല്ലാം വൈറലായിക്കഴിഞ്ഞു. സായ പ്രശ്‌സത നോവലായ ജംഗിള്‍ബുക്കിലെ ബഗീര എന്ന കരിമ്പുലയെപോലെയുണ്ട് എന്നാണ് ആളുകള്‍ പറയുന്നത്. 

സായ സോഷ്യല്‍ മീഡിയയില്‍ താരമാകുമ്പോള്‍ ആ ഓരോ ചിത്രങ്ങള്‍ക്ക് പിന്നിലും മണിക്കൂറുകളുടെ കാത്തിരിപ്പുണ്ടെന്നാണ് ഷാസ് പറയുന്നത്. "മരത്തിന് പിന്നിലൂടെ അവള്‍ ഉളിഞ്ഞുനോക്കുന്നതും ഇലകള്‍ക്ക് പിന്നില്‍ മറയുന്നതുമൊക്കെ ക്യാമറയില്‍ പകര്‍ത്തിയത് ഏട്ട് മണിക്കൂറോളം ഇമ വെട്ടാതെ നോക്കിയിരുന്നാണ്". 

കമ്പനി കാടുകളില്‍ കരിമ്പുലിയുടെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞ ഷാസ് നാഷണല്‍ ജിയോഗ്രഫിക്കിനെ സ്‌ക്രിപ്റ്റുമായി സമീപിക്കുകയായിരുന്നു. 2017 മുതല്‍ 2020 വരെ ഷൂട്ടിങ്ങിനും ഗവേഷണത്തിനുമൊക്കെയായി ഇവിടെ ചിലവഴിച്ചു. അവയെ കാണുന്നതിന് മുമ്പ് ഒരുതരം പിരിമുറുക്കം അനുഭവപ്പെടും, ആ സമയം കാട് ഒരു പ്രത്യേക രീതിയിലാണ് പെരുമാറുക. ആറാം ഇന്ദ്രിയം ഒരു പ്രധാന ഘടകമാണെന്ന് പറയുകയാണ് ഷാസ്. 

കാലാവസ്ഥയും ഒരു പ്രധാന ഘടകമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഷാസ്. വേനല്‍കാലമാണെങ്കില്‍ വെള്ളക്കെട്ടുകളോട് ചേര്‍ന്നായിരിക്കും ഇവയെ കണ്ടെത്താന്‍ കഴിയുക. അതേസമയം മഴക്കാലത്ത് ഉയരം കൂടിയ മരങ്ങളിലായിരിക്കും ഇവയുണ്ടാകുക. അവന്‍ വ്യത്യസ്തനാണെന്ന് സായയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കറുത്ത തോലുള്ള മരത്തില്‍ കേറിയും സ്വന്തം നിഴലുമായി കളിച്ചുമൊക്കെ ആ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ അവന്‍ പഠിച്ചു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ തനിക്ക് ഒരു സ്വപ്‌നം പോലെയായിരുന്നെന്ന് പറയുകയാണ് ഷാസ്. അടുത്ത വര്‍ഷം സായയെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഷാസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com