വെറും മൂന്ന് ​മിനിറ്റിൽ നൂറ് യോഗ പോസുകൾ!, ലോക റെക്കോർഡ് തിരുത്തി ഏഴാം ക്ലാസുകാരി 

ബുർജ് ഖലീഫയിലെ വ്യൂവിങ് ഡെക്കിലായിരുന്നു പ്രകടനം
വെറും മൂന്ന് ​മിനിറ്റിൽ നൂറ് യോഗ പോസുകൾ!, ലോക റെക്കോർഡ് തിരുത്തി ഏഴാം ക്ലാസുകാരി 

വെറും മൂന്ന് ​മിനിറ്റിൽ നൂറ് യോഗ പോസുകൾ ചെയ്ത് ലോക റെക്കോഡിന് അർ​ഹയായിരിക്കുകയാണ് പതിനൊന്നുകാരിയായ സമൃദ്ധി കാലിയ. ഇന്ത്യൻ വംശജയായ സമൃദ്ധി ദുബായിലെ അംബാസിഡർ സ്‌കൂളിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ്. ഏറ്റവും വേഗത്തിൽ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ യോഗ നിലകൾ ചെയ്തതിനാണ് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ സമൃദ്ധി ഇടം പിടിച്ചത്. 

ബുർജ് ഖലീഫയിലെ വ്യൂവിങ് ഡെക്കിലായിരുന്നു പ്രകടനം. മൂന്നു മിനിട്ടും 18 സെക്കൻഡും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകൾ പൂർത്തിയാക്കിയത്. യോഗയിൽ സമൃതിയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്, ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോഡും. അന്താരാഷ്ട്ര യോഗാ ദിനത്തിലായിരുന്നു സമൃദ്ധിയുടെ രണ്ടാമത്തെ റെക്കോർഡ് നേട്ടം. ഒരു മിനിറ്റിനിള്ളിൽ ചെറിയ ബോക്‌സിനുള്ളിൽ യോഗയിലെ ഏറ്റവും പ്രയാസമുള്ള  40 പോസുകൾ ചെയ്തതിനായിരുന്നു അത്. 

ദിവസവും മൂന്ന് മണിക്കൂറാണ് സമൃദ്ധിയുടെ യോഗാ പരിശീലനം. സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യം ഉണ്ടെങ്കിൽ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകുമെന്നാണ് സമൃദ്ധിയുടെ വാക്കുകൾ. യോഗയിലെ മികച്ച പ്രകടനത്തിന് പ്രവാസി ഭാരതീയ ദിവസ് 2020 അവാർഡും സമൃദ്ധി നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com