കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ തീ, 40 അടി ഉയരത്തില്‍ നിന്ന് ചാടി മൂന്നും പത്തു വയസ്സുളള കുട്ടികള്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ കുട്ടികള്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ തീ, 40 അടി ഉയരത്തില്‍ നിന്ന് ചാടി മൂന്നും പത്തു വയസ്സുളള കുട്ടികള്‍, അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

പാരീസ്:  തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ കുട്ടികള്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ താഴെ വല വിരിച്ച് കാത്തുനിന്ന സൈനികരാണ് കുട്ടികളെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഫ്രാന്‍സിലെ ഗ്രെനോബിളിലാണ് സംഭവം. മൂന്നും പത്തും വയസുളള കുട്ടികളാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ 40 അടി ഉയരത്തില്‍ നിന്ന് ചാടാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 

മാതാപിതാക്കള്‍ വീട് പൂട്ടി പുറത്തുപോയതിനാല്‍ കുട്ടികള്‍ വീടിനുളളില്‍ കുടുങ്ങിപ്പോയി. കെട്ടിടത്തില്‍ തീ പടര്‍ന്ന് പിടിച്ചതോടെ കുട്ടികളെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായി. കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടാന്‍ നിര്‍ദേശിക്കുകയായിരുന്നു. സുരക്ഷയ്ക്കായി താഴെ വല വിരിച്ച ശേഷമാണ് സൈനികര്‍ കുട്ടികളോട് നിലത്തേയ്ക്ക് ചാടാന്‍ നിര്‍ദേശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസികളാണ് പകര്‍ത്തിയത്.

അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ തീ പടരുന്നത് കണ്ട പ്രദേശവാസികള്‍ പുറത്തേയ്ക്ക് വരാന്‍ ആവര്‍ത്തിച്ച് വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ വീട് പൂട്ടിയിരിക്കുകയാണെന്നും പുറത്ത് കടക്കാന്‍ വഴിയില്ല എന്നും കുട്ടികള്‍ അലമുറയിട്ട് കരഞ്ഞ് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്നാണ് വീടിന്റെ ജനല്‍ വഴി പുറത്തേയ്ക്ക് ചാടാന്‍ നിര്‍ദേശിച്ചത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് ചാടാന്‍ നിര്‍ദേശിച്ചത്. ആദ്യം മൂന്ന് വയസുകാരനെ ജനലില്‍ നിന്ന് താഴെ ഇറക്കിയ ശേഷമാണ് പത്തുവയസുകാരന്‍ താഴേയ്ക്ക് ചാടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com