പത്ത് വർഷം മുൻപ് കാണാതായി; ഒടുവിൽ 'മിഷ്ക' മടങ്ങിയെത്തി; ജോർജിയ ഹാപ്പി

പത്ത് വർഷം മുൻപ് കാണാതായി; ഒടുവിൽ മിഷ്ക മടങ്ങിയെത്തി; ജോർജിയ ഹാപ്പി
പത്ത് വർഷം മുൻപ് കാണാതായി; ഒടുവിൽ 'മിഷ്ക' മടങ്ങിയെത്തി; ജോർജിയ ഹാപ്പി

മെൽബൺ: പത്ത് വർഷം മുൻപ് കാണാതായ തന്റെ വളർത്തു പൂച്ചയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മെൽബൺ സ്വദേശിയായ ജോർജിയ സസാരിസ്. 2010ലാണ് ജോർജിയയുടെ വളർത്തു പൂച്ചയായ മിഷ്കയെ കാണാതായത്. പത്ത് വർഷങ്ങൾക്ക് ശേഷം കണ്ടെത്തുമ്പോൾ തന്റെ പ്രിയപ്പെട്ട പൂച്ച ആകെ ക്ഷീണിതയായ കഴിഞ്ഞിരുന്നു. ഇതിന്റെ വിഷമവും ജോർജിയ പങ്കു വെയ്ക്കുന്നു. 

2010ൽ ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് മിഷ്‌കയെ അവസാനമായി ജോർജിയ വീട്ടുമുറ്റത്ത് കണ്ടത്. രാത്രി തിരികെയെത്തുമ്പോൾ വീട്ടിൽ മിഷ്‌കയില്ല. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച മിഷ്‌കയെ കുറിച്ച് ജോർജിയയ്ക്ക് വിവരം ലഭിച്ചു. 

മോണിങ്ടണിലെ പെനിൻസുല മൃഗാശുപത്രിയിൽ നിന്നാണ് മിഷ്‌കയെ കുറിച്ചുള്ള വിവരവുമായി ഫോൺ വിളിയെത്തിയത്. മിഷ്‌കയെ കാണാതായ ശേഷം ജോർജിയ ചാഡ്‌സ്‌റ്റോണിലെ വീട്ടിൽ നിന്ന് താമസം മാറുകയും വിവാഹമോചിതയാവുകയും ചെയ്തിരുന്നു. 

മിഷ്‌കയെ കാണാൻ ആശുപത്രിയിലെത്തിയ ജോർജിയ കണ്ടത് ക്ഷീണിച്ചവശയായ തന്റെ പ്രിയപ്പെട്ട പൂച്ചയെയാണ്. ബിർമൻ ഇനത്തിൽ പെട്ട മിഷ്‌കയുടെ നീണ്ട രോമങ്ങളൊക്കെ കൊഴിഞ്ഞു പോയിരുന്നു. 

പോർട്ട് മെൽബണിൽ നിർമാണ പ്രവർത്തനം നടക്കുന്ന സൈറ്റിനരികിൽ നിന്നാണ് മിഷ്‌കയെ ഒരു തൊഴിലാളിയ്ക്ക് ലഭിച്ചത്. അവശയായ പൂച്ചയെ അയാൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് ജോർജിയയെ വിവരമറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com