പൊലീസ് സ്റ്റേഷന് സമീപം കുതിച്ച് പാഞ്ഞ് പുലി, പ്രാണഭയത്തില്‍ വിരണ്ടോടി കന്നുകാലി കൂട്ടം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2020 11:01 AM  |  

Last Updated: 24th July 2020 11:01 AM  |   A+A-   |  

 

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ കന്നുകാലികളെ പുലി ഓടിച്ചിടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. പുലിയെ കണ്ട് നാട്ടുകാര്‍ ഓടിമറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വൈഭവ് സിങ് ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ് സംഭവം. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പുലി ഓടിച്ചിടുന്നതാണ് ദൃശ്യങ്ങളില്‍. 
കന്നുകാലികള്‍ കൂട്ടത്തോടെ നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ്. അതിനിടെയാണ് പുലി പിന്നാലെ വന്നത്. പുലിയെ കണ്ടതോടെ കന്നുകാലികള്‍ ഓടുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

ഈ സമയത്ത് പ്രദേശത്തെ കടകളില്‍ ഉളളവര്‍ പുറത്ത് എന്താണ് നടക്കുന്നത് എന്നറിയാന്‍ പുറത്തിറങ്ങി നോക്കുന്നതും പുലിയെ കണ്ടതോടെ കടയ്ക്ക് ഉളളിലേക്ക് വലിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.പൊലീസ് സ്റ്റേഷന് സമീപമാണ് പുലി എത്തിയത്. പൊലീസ് സ്‌ററേഷനില്‍ നിന്ന് പുറത്തിറങ്ങിയ ആളാണ് വീഡിയോ പകര്‍ത്തിയത്.